വോട്ടുള്ളതിനാൽ മാത്രമാണ് അവർണർക്കൊപ്പം ബി.ജെ.പി നിൽക്കുന്നത് -എം.വി. ഗോവിന്ദൻ
text_fieldsചേർപ്പ്: വോട്ടുള്ളതിനാൽ മാത്രമാണ് ബി.ജെ.പി അവർണർക്കൊപ്പം നിൽക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥക്ക് നാട്ടിക നിയോജക മണ്ഡലം ചേർപ്പ് മഹാത്മ മൈതാനിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തിയായ പാന്തോടുനിന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ ചേർപ്പിലേക്ക് ആനയിച്ചു.
മേളപ്രമാണി പെരുവനം കുട്ടൻ മാരാർ, സംവിധായകൻ പ്രിയനന്ദനൻ, കമ്യൂണിസ്റ്റ് നേതാവായിരുന്ന ഈശന്റെ സഹധർമിണി ആര്യ അന്തർജനം തുടങ്ങിയവരെയും മുതിർന്ന പാർട്ടി പ്രവർത്തകരെയും ആദരിച്ചു. ഏരിയ സെക്രട്ടറി എ.എസ്. ദിനകരൻ അധ്യക്ഷത വഹിച്ചു.
ജാഥ മാനേജർ പി.കെ. ബിജു, സി.എസ്. സുജാത, എം. സ്വരാജ്, കെ.ടി. ജലീൽ, ജെയ്ക്ക് സി. തോമസ്, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ എ, എം.കെ. കണ്ണൻ, കെ.വി. അബ്ദുൽ ഖാദർ, സംഘാടക സമിതി കൺവീനർ പി.ആർ. വർഗീസ്, കെ.കെ. അനിൽ, നാടക സംവിധായകൻ ശശിധരൻ നടുവിൽ, പ്രദീപൻ മുല്ലനേഴി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.