കെ.എസ്.ഇ.ബി 110 കെ.വി സബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു
text_fieldsചേർപ്പ്: പാലക്കലിലെ 33 കെ.വി സബ് സ്റ്റേഷൻ 110 കെ.വിയാക്കി വർധിപ്പിച്ചതിലൂടെ അമ്പതിനായിരം പേർക്ക് തടസ്സരഹിതമായി വൈദ്യുതി ലഭിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി.
അവിണിശ്ശേരി പഞ്ചായത്തിലെ പാലക്കൽ 33 കെ.വി സബ് സ്റ്റേഷൻ 110 കെ.വിയായി വർധിപ്പിച്ചതിന്റെ ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും നിർവഹിക്കുകയായിരുന്നു മന്ത്രി. സി.സി. മുകുന്ദൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. അവിണിശ്ശേരി പഞ്ചായത്തിലെ മുഴുവൻ ഉപഭോക്താക്കൾക്കും കൂർക്കഞ്ചേരി, ഒല്ലൂർ, അമ്മാടം സെക്ഷനുകളിലെ ഉപഭോക്താക്കൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. 7.8 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, അവിണിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹരി സിനരേന്ദ്രൻ, അവിണിശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത സുകുമാരൻ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിൽ ചാണാശ്ശേരി, അവിണിശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇന്ദിര ജയകുമാർ, വി.ഐ. ജോൺസൻ, ഉത്തര മേഖല പ്രസരണ വിഭാഗം ചീഫ് എൻജിനീയർ എസ്. ശിവദാസ്, ഇരിങ്ങാലക്കുട ട്രാൻസ്മിഷൻ ഡി വിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ടി.സി. ഗിരിജ, കെ.കെ. മോഹനൻ, റാഫി കാട്ടൂക്കാരൻ, ടി.എം. അശോകൻ, എം.പി. പ്രവീൺ, സുനിൽ സൂര്യ, കെ. ശശിധരൻ, വി.ആർ. ബാലകൃഷ്ണൻ, സി.എം. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.