ചേർപ്പിൽ പകൽവീടൊരുങ്ങുന്നു
text_fieldsചേർപ്പ്: ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പകൽ സമയത്ത് വീട്ടിൽ ഒറ്റപ്പെടുന്ന 60 വയസ്സിന് മുകളിലുള്ളവർക്കായി 'സ്നേഹക്കൂട്' എന്ന പേരിൽ പകൽവീട് ആരംഭിക്കുന്നു.
വെങ്ങിണിശ്ശേരിയിലുള്ള ബഡ്സ് സ്കൂൾ കോമ്പൗണ്ടിൽ പകൽ വീടിനായി നേരത്തെ നിർമിച്ച കെട്ടിടത്തിലാണ് പകൽവീട് തുടങ്ങുന്നത്. പുരുഷന്മാരും സ്ത്രീകളുമടക്കം 20 പേർക്കാണ് ഇവിടെ സൗകര്യമുള്ളത്. രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെയാണ് സമയം.
രാവിലെ വീട്ടിലുള്ളവർ ജോലിക്ക് പോകും മുമ്പ് ഇവിടെ കൊണ്ടാക്കുകയും ജോലി കഴിഞ്ഞ് എത്തിയാൽ തിരികെ കൊണ്ടുപോകുകയും വേണം. ഇവരുടെ സഹായത്തിന് ആയയെ നിയമിക്കും. ലഘുഭക്ഷണം നൽകാനുള്ള സാഹചര്യം പരിഗണിക്കും.
സ്പോൺസർഷിപ്പ് ലഭിക്കുകയാണെങ്കിൽ ആവശ്യമുള്ളവർക്ക് ഉച്ചഭക്ഷണത്തിന്‍റെ കാര്യം ആലോചിക്കും. വീട്ടിൽനിന്ന് ഭക്ഷണം കൊണ്ടുവന്ന് കഴിക്കുന്നതിന് തടസ്സമില്ല. പകൽ വീട്ടിലേക്കുള്ള പ്രവേശനത്തിന് രജിസ്ട്രേഷൻ ബ്ലോക്ക് ഓഫിസിൽ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 974635 94 32 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ബ്ലോക്ക് പ്രസിഡന്‍റ് എ.കെ. രാധാകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.