12 കുട്ടികൾക്ക് ഛർദിയും അവശതയും; ഭക്ഷ്യവിഷബാധയെന്ന് സംശയം
text_fieldsചെറുതുരുത്തി: പാഞ്ഞാൾ പഞ്ചായത്തിലെ കിള്ളിമംഗലം ജി.യു.പി സ്കൂളിലെ 12 കുട്ടികൾക്ക് ഛർദിയും അവശതയും അനുഭവപ്പെട്ടത് ആശങ്കക്കിടയാക്കി. വെള്ളിയാഴ്ച ഉച്ചക്ക് സ്കൂളിൽനിന്ന് ഭക്ഷണം കഴിച്ച നാല്, അഞ്ച് ക്ലാസുകളിലെ കുട്ടികൾക്കാണ് ശാരീരിക അവശത അനുഭവപ്പെട്ടത്.
ചോറിനൊപ്പം സാമ്പാർ, പയർ കറി എന്നിവയാണ് നൽകിയത്. പാലും ഉണ്ടായിരുന്നു. കുട്ടികളും അധ്യാപകരുമടക്കം 400ഓളം പേർ ഭക്ഷണം കഴിച്ചിരുന്നതായി സ്കൂൾ അധികൃതർ പറയുന്നു. 12 കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
ഇവരിൽ ചിലർക്ക് ശനിയാഴ്ചയും ഛർദി അനുഭവപ്പെട്ടു. തുടർന്ന് ചേലക്കരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് കുഴപ്പമില്ലെന്ന് പ്രധാനാധ്യാപകൻ ബാർജിലാൽ പറഞ്ഞു. ആരോഗ്യവകുപ്പ് അധികൃതർ സ്കൂളിലെത്തി പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.