വെളിച്ചമെത്തി; അഭിനവിനും അഭിനന്ദിനും പഠനത്തിന് തെളിച്ചമേകാൻ
text_fieldsചെറുതുരുത്തി: ഏഴാം ക്ലാസിൽ പഠിക്കുന്ന അഭിനവിനും അഞ്ചാം ക്ലാസിലുള്ള അനുജൻ അഭിനന്ദിനും പഠനത്തിന് ഇനി മണ്ണെണ്ണ വിളക്കിെൻറ അരണ്ട വെളിച്ചത്തെ ആശ്രയിക്കേണ്ടതില്ല. വൈദ്യുതി വെളിച്ചത്തിൽ അവർക്കിനി പുസ്തകങ്ങൾ വായിക്കാം, ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ചാർജ് ചെയ്യാം.
കുട്ടികളുടെ വിദ്യാഭ്യാസത്തിന് വൈദ്യുതിയെത്തിക്കുകയെന്ന സർക്കാറിെൻറ കർശന നടപടികളാണ് ദേശമംഗലം ഒലിച്ചി പ്രദേശത്തുള്ള ഇവരുടെ കൊച്ചുകുടുംബത്തിന് തുണയായത്. വീട് നിർമിച്ച് ഒമ്പത് വർഷമായെങ്കിലും മുഴുവൻ പണികളും തീരാതെ താമസം തുടങ്ങുകയായിരുന്നു. ബുദ്ധിമുട്ടുകൾ കാരണം ഘട്ടംഘട്ടമായാണ് വയറിങ് തീർത്തത്. നാലു വർഷം കഴിഞ്ഞെങ്കിലും മറ്റു സാങ്കേതിക ബുദ്ധിമുട്ടുകൾ വൈദ്യുതി ലഭിക്കാൻ പിന്നെയും തടസ്സമായി.
കെ.എസ്.ഇ.ബി അധികൃതരെത്തി കഴിഞ്ഞ ദിവസം വൈകീട്ട് കണക്ഷൻ നൽകി. ഇതിന് മുൻകൈയെടുത്ത ദേശമംഗലം ഏഴാം വാർഡ് മെംബർ പി. പുഷ്പജക്കും കുട്ടികൾ പഠിക്കുന്ന ഷൊർണൂർ കെ.വി.ആർ സ്കൂളിലെ അധ്യാപകർക്കും നന്ദി പറയുകയാണ് മാതാപിതാക്കളായ പടിഞ്ഞാറേ കറുത്തേടത്ത് രാജനാരായണനും പ്രസന്നയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.