ആറാം വയസ്സില്‍ സൗരയൂഥ ചോദ്യങ്ങള്‍ക്ക് അതിവേഗ ഉത്തരം നല്കി ശ്രീനന്ദ്
text_fieldsചെറുതുരുത്തി: മാനത്ത് അമ്പിളി അമ്മാവനെ കണ്ട് വിസ്മയത്തോടെ നോക്കാത്ത കുട്ടികളുണ്ടാകില്ല. എന്നാല്‍, ആറാം വയസ്സില്‍ തന്നെ സൗരയൂഥ പഠനത്തിലൂടെ തെൻറ കഴിവ് തെളിയിക്കുകയാണ് ശ്രീനന്ദ് എന്ന കൊച്ചുപ്രതിഭ.
അമ്പിളി അമ്മാവനെക്കുറിച്ച് മാത്രമല്ല സൗരയൂധത്തിലെ ഒട്ടുമിക്ക പൊതു ചോദ്യങ്ങള്‍ക്കു ശ്രീനന്ദിെൻറ കൈയില്‍ കൃത്യമായ ഉത്തരമുണ്ട്. ഇത് അതിവേഗം ഈ പ്രായത്തില്‍ പറയാന്‍ കഴിയുന്നു എന്നതാണ് ശ്രീനന്ദ് വെളിപ്പെടുത്തുന്നത്.
മൂന്നു മിനിറ്റിനുള്ളില്‍ 75 സൗരയൂധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു അതിവേഗ ഉത്തരം നല്കിയ പ്രകടനം ഇപ്പോള്‍ 2022ലെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടി. ചെറുതുരുത്തി പൈങ്കുളം വാഴാലിപ്പാടത്ത് പനവില് കല്ലാറ്റ് വീട്ടില്‍ അരുണിെൻറയും മലപ്പുറം ആനമങ്ങാട് തെക്കേതില്‍ ധന്യയുടെയും മകനാണ് ആറു വയസ്സുകാരനായ ശ്രീനനന്ദ്.
ശാസ്ത്ര വിഷയങ്ങളോട് പ്രത്യേകിച്ച് സൗരയൂധ വിഷയങ്ങളില്‍ കുട്ടിക്കാലം മുതല്‍ താല്പര്യം കാണിച്ചു തുടങ്ങിയതോടെ ഇത്തരം പുസ്തകങ്ങള്‍ വാങ്ങി നല്കി.
ഇതെല്ലാം കുട്ടി കാണാപ്പാഠം പഠിച്ചു പറഞ്ഞു തുടങ്ങിയതോടെയാണ് ശ്രീനന്ദ് താരമായത്. ജോലിയുടെ ഭാഗമായി രക്ഷിതാക്കളോടൊപ്പം, മുബൈയിലാണ് ശ്രീനന്ദ് താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.