പാഞ്ഞാളിൽ കുടിവെള്ള വിതരണത്തിന് പെരുമാറ്റച്ചട്ടം തടസ്സം
text_fieldsചെറുതുരുത്തി: ഭാരതപ്പുഴയിൽ വെള്ളമില്ല, കുടിവെള്ളം ലഭിക്കാതെ ജനങ്ങൾ വലയാൻ തുടങ്ങിയിട്ട് 25 ദിവസം കഴിഞ്ഞു. പാഞ്ഞാൾ പഞ്ചായത്തിലാണ് കുടിവെള്ളം ലഭിക്കാതെ കൂടുതൽ ബുദ്ധിമുട്ട്. എന്നാൽ, ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കാൻ അനുമതിക്കായി കാത്തിരിക്കുകയാണ് പഞ്ചായത്ത് അധികൃതർ.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ടാങ്കർ ലോറിയിൽ കുടിവെള്ളം വാർഡുകൾ തോറും വിതരണം ചെയ്യാൻ സാധിക്കുന്നില്ല. ജില്ല കലക്ടർക്ക് അനുമതിക്കായി കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ, വൈസ് പ്രസിഡന്റ് പി. കൃഷ്ണൻകുട്ടി എന്നിവർ പറഞ്ഞു.
ഭാരതപ്പുഴയിൽ വെള്ളമില്ലാത്തതിനാൽ പൈങ്കുളം പമ്പ്ഹൗസിൽനിന്നാണ് കുടിവെള്ളവിതരണം.വടക്കാഞ്ചേരി നഗരസഭ പരിധിയിലും ചേലക്കര, പാഞ്ഞാൾ, മുള്ളൂർക്കര പഞ്ചായത്ത് പരിധിയിലുമാണ് ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം നിലച്ചത്. കഴിഞ്ഞവർഷം പാഞ്ഞാൾ പഞ്ചായത്തിൽ 12 ലക്ഷം രൂപയിലധികമാണ് ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കാൻ ചെലവായത്.
തെരഞ്ഞെടുപ്പ് കമീഷൻ അനുമതി ലഭിച്ചാൽ ഉടൻതന്നെ ടെൻഡർ ക്ഷണിച്ച് കുടിവെ ള്ളവിതരണം നടത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മയും വൈസ് പ്രസിഡന്റ് പി. കൃഷ്ണൻകുട്ടി പറഞ്ഞു.തെരഞ്ഞെടുപ്പ് കഴിഞ്ഞാലേ കുടിവെള്ളം ലഭിക്കുകയുള്ളൂ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.