അകമല പെട്രോൾ പമ്പിന് സമീപം തീപിടിത്തം
text_fieldsമുള്ളൂർക്കര അകമല പെട്രോൾ പമ്പിന് സമീപം ജനവാസമേഖലയിൽ തീയണക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാ സേനാംഗങ്ങൾ
ചെറുതുരുത്തി: മുള്ളൂർക്കര അകമല പെട്രോൾ പമ്പിന് സമീപം ജനവാസ മേഖലയിലുണ്ടായ തീപിടിത്തം പരിഭ്രാന്തി സൃഷ്ടിച്ചു.കൊടുങ്ങല്ലൂർ-ഒറ്റപ്പാലം സംസ്ഥാനപാതയോട് ചേർന്ന സ്വകാര്യവ്യക്തിയുടെ ഭൂമിയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ സംഭവം.
കരിയിലക്കും കുറ്റിക്കാടിനും തീപിടിച്ചത് പ്രദേശവാസികളുടെ നേതൃത്വത്തിൽ തീ അണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഷൊർണൂരിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് മണിക്കൂറുകൾനീണ്ട പ്രവർത്തിയിൽ തീ നിയന്ത്രണ വിധേയമാക്കിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.