കാട്ടുപന്നിയെ വേട്ടയാടിയ കേസിൽ നാലുപേർ കൂടി അറസ്റ്റിൽ
text_fieldsചെറുതുരുത്തി: കാട്ടുപന്നിയെ വേട്ടയാടി ഇറച്ചി പാകം ചെയ്യാൻ ശ്രമിച്ച കേസിൽ മറ്റുപ്രതികളും അറസ്റ്റിലായി. പാഞ്ഞാൾ പൈങ്കുളം തെക്കുമുറി പള്ളിയാൽത്തൊടി രവീന്ദ്രൻ (52), പൈങ്കുളം തൊണ്ടിൽപ്പടി വീട്ടിൽ പ്രമോദ് (45), പൈങ്കുളം നെടുങ്ങാട്ട് ഹരിദാസ് (51), പൈങ്കുളം തുവരക്കാട് കോളനി രാജീവൻ (51) എന്നിവരാണ് അറസ്റ്റിലായത്.
കേസിൽ കിള്ളിമംഗലം ലക്ഷംവീട് കോളനി ചക്കുംപറമ്പ് ഷഫീക്ക് (33), കിള്ളിമംഗലം കാങ്കലാത്ത് വീട്ടിൽ കെ.ആർ. രാജേഷ് (40) എന്നിവരെ മായന്നൂർ വനംവകുപ്പ് അധികൃതർ നേരത്തെ അറസ്റ്റ് ചെയ്തതിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചത്. പ്രതികളിൽനിന്ന് ഓട്ടോയും ബൈക്കും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
റേഞ്ച് ഫോറസ്റ്റ് ഓഫിസർ ബി. അശോക് രാജ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം.വി. ജയപ്രസാദ്, ടി. സുബൈർ, ടി.വി. പ്രവീൺ, പി.ആർ. അവിനാശ്, കെ. സുനിത, സി.എൽ. സാജു എന്നിവരാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.