റംലക്കും ഷമീറക്കും ഇനി സമാധാനത്തോടെ അന്തിയുറങ്ങാം
text_fieldsചെറുതുരുത്തി: കാറ്റും മഴയും പേടിക്കാതെ മനസ്സമാധാനത്തോടെ കിടന്നുറങ്ങാനുള്ള വീട് ശരിയാകുന്നതിന്റെ സന്തോഷത്തിലാണ് സഹോദരികളായ റംലയും ഷമീറയും. ലൈഫ് പദ്ധതിയിൽ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അഞ്ചുവർഷമായി ഇവർ കയറിയിറങ്ങാത്ത ഓഫിസുകളില്ല.
മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് 13ാം വാർഡിൽ വാഴക്കോട് മണ്ണ് വട്ടത്ത് പരേതനായ മുഹമ്മദ് കുട്ടിയുടെ മക്കളായ റംല (45), ഷമീറ (40) എന്നിവർ ഇടിഞ്ഞുവീഴാറായ വീട്ടിൽ കഴിയുന്നത് സംബന്ധിച്ച് ‘മാധ്യമം’ കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
തുടർന്ന് കെ.എം. അഹമ്മദ് (പ്രസി), പി.വി. അബ്ദുൽസലാം (സെക്ര), സുലൈമാൻ എന്ന മുത്തുമണി (ട്രഷ) എന്നിവർ ചേർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ വീട് വെക്കാൻ കമ്മിറ്റി രൂപവത്കരിക്കുകയായിരുന്നു. പുതിയ വീട് വെക്കാനുള്ള 1,13,000 രൂപ പ്രസിഡന്റ് കെ.എം. അഹമ്മദ് റംലയെയും ഷമീറയെയും ഏൽപിച്ചു. ആറുമാസത്തിനുള്ളിൽ വീട് യാഥാർഥ്യമാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ചടങ്ങിൽ മുള്ളൂർക്കര ജുമാ മസ്ജിദ് ഖതീബ് അഷറഫ് ദാരിമി പ്രാർഥന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.