സഹപാഠിയുടെ ഓർമക്ക് കലാമണ്ഡലം പൂർവ വിദ്യാർഥികളുടെ എൻഡോവ്മെൻറ്
text_fieldsചെറുതുരുത്തി: അകാലത്തിൽ വിട്ടുപിരിഞ്ഞ സഹപാഠിയുടെ ഓർമക്ക് കേരള കലാമണ്ഡലത്തിലെ 2000-2001 ബാച്ച് കർണാടക സംഗീത വിദ്യാർഥികൾ എൻഡോവ്മെൻറ് ഏർപ്പെടുത്തി. 2003ൽ മരിച്ച സുമി സയ്യിദലി എന്ന വിദ്യാർഥിനിയുടെ പേരിൽ എൻഡോവ്മെൻറ് ഏർപ്പെടുത്താൻ കലാമണ്ഡലം കാർത്തികേയെൻറ നേതൃത്വത്തിൽ സമാഹരിച്ച ഒരുലക്ഷം രൂപ വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണന് കൈമാറി. ഭരണസമിതി അംഗങ്ങളായ കലാമണ്ഡലം ഗോപി, പെരുവനം കുട്ടൻ മാരാർ, എൻ.ആർ. ഗ്രാമപ്രകാശ്, ടി.കെ. വാസു, രവീന്ദ്രനാഥൻ എന്നിവർ സംബന്ധിച്ചു.
അടുത്ത വർഷം മുതൽ കലാമണ്ഡലത്തിലെ ബിരുദ-, ബിരുദാനന്തര കർണാടക സംഗീതത്തിന് ഉയർന്ന മാർക്ക് നേടുന്നവർക്ക് 'സുമി സയ്യിദലി സ്മാരക' എൻഡോവ്മെൻറ് നൽകും. മലപ്പുറം കൊണ്ടോട്ടിക്കടുത്ത് തുറയ്ക്കൽ സയ്യിദലിയുടെയും സക്കീനയുടെയും മകളായ സുമി ലുക്കീമിയ ബാധിച്ചാണ് മരിച്ചത്.
അന്തരിച്ച സംഗീത സംവിധായകൻ എം.എസ്. ബാബുരാജിെൻറയും തിരക്കഥാകൃത്തും സംവിധായകനുമായ ടി.എ. റസാഖിെൻറയും ബന്ധുവായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.