രണ്ടു പതിറ്റാണ്ടിനു ശേഷം പുനഃസമാഗമം; സന്തോഷാധിക്യത്തിൽ ആശാനും ശിഷ്യരും
text_fieldsചെറുതുരുത്തി: ഇരുപത് വർഷങ്ങൾക്കു ശേഷം ആശാനും ശിഷ്യരും കണ്ടുമുട്ടി.
ഗുരുകുലമായ കലാമണ്ഡലത്തിൽ കഥകളി പഠിച്ചിരുന്ന ഡോ. കലാമണ്ഡലം ഗോപിയുടെ ആദ്യ ബാച്ചിലെ വിദ്യാർഥികളായ കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി, കലാമണ്ഡലം പ്രഭാകരൻ എന്നിവരാണ് 20 വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയത്. പട്ടിക്കാംതൊടി രാവുണ്ണി മേനോെൻറ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാര വിതരണ ചടങ്ങിലെത്തിയപ്പോഴാണ് ആശാനും മൂന്നു ശിഷ്യരും കണ്ടുമുട്ടിയത്.
1958ൽ ആയിരുന്നു ഇവർ ഗോപി ആശാെൻറ കീഴിൽ കഥകളി പഠിക്കാൻ എത്തിയത്. പഠിത്തം കഴിഞ്ഞ് പലരും പല വഴിക്ക് പിരിഞ്ഞു. പിന്നീടുള്ള ബന്ധം ഫോണിലൂടെ മാത്രമായിരുന്നു.
ആശാനുമായി വേദി പങ്കിടാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് എം.പി.എസ്. നമ്പൂതിരിയും പ്രഭാകരനും കേശവദേവും പറഞ്ഞു. ഗുരുവായ ഗോപി ആശാെൻറ കാലിൽ തൊട്ട് വണങ്ങി അനുഗ്രഹം വാങ്ങിച്ചതിനു ശേഷമാണ് കേശവദേവ് അവാർഡ് വാങ്ങിച്ചത്.
ഭിന്നശേഷി സൗഹൃദമാകാതെ കലാമണ്ഡലം
ചെറുതുരുത്തി: കേരളം ഭിന്നശേഷി സൗഹൃദമാക്കാൻ സർക്കാർ അവതരിപ്പിച്ച നിരവധി പദ്ധതികളും പുറത്തിറക്കിയ ഉത്തരവുകളുമൊക്കെ ഫ്രീസറിലൊളിപ്പിച്ച് കേരള കലാണ്ഡലം ഭരണസമിതി. ഭിന്നശേഷി പുനരധിവാസ പ്രവർത്തനങ്ങൾക്ക് 2019ലെ കേന്ദ്ര സർക്കാർ അവാർഡ് കരസ്ഥമാക്കിയ കേരളം ജീവിതചക്ര സമീപനത്തിലൂടെ അംഗ പരിമിതിക്ക് അതീതമായി ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഒട്ടേറെ പദ്ധതികളാണ് ആവിഷ്കരിച്ചത്.
ഇതിൽ പ്രധാനമാണ് ഓഫിസുകളിലേക്ക് എത്തിപ്പെടാൻ ഇവർക്ക് പ്രത്യേകമായി വീൽചെയർ കയറാൻ കഴിയുന്ന വഴിയും ഭിന്നശേഷി സൗഹൃദ ടോയ്ലറ്റും. ഭിന്നശേഷിക്കാർക്ക് കേരള കലാമണ്ഡലത്തിലെ മുഖ്യ ഓഫിസിലെത്താൻ ഒരു മാർഗവുമില്ല. നിരവധി ചവിട്ടുപടികൾ കയറി വേണം വൈസ് ചാൻസലറുടെ ഓഫിസിലേക്കടക്കം എത്തിപ്പെടാൻ. ഉയരത്തിലാണ് ഓഫിസെന്നതിനാൽ ഭിന്നശേഷിക്കാർ അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാനാകാത്തതാണ്.
കഴിഞ്ഞ ദിവസം പട്ടിക്കാംതൊടി സ്മാരക അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ കലാമണ്ഡലത്തിലെത്തിയ ഡോ. കലാമണ്ഡലം ഗോപിയാശാനു വേണ്ടി പ്രത്യേകമായി താൽക്കാലിക നടപ്പാത രണ്ട് സ്ഥലങ്ങളിൽ ഒരുക്കുകയാണ് കലാമണ്ഡലം ചെയ്തത്. മറ്റെല്ലാ ഓഫിസുകളും ഭിന്നശേഷി സൗഹൃദമായി മാറിയപ്പോൾ കലാമണ്ഡലത്തിലെ സ്ഥിതി ദയനീയമാണ്. ഇതിനെതിരെ വൻ പ്രതിഷേധവും ഉയർന്നുകഴിഞ്ഞു. അടിയന്തരമായി പ്രത്യേക വഴി ഒരുക്കണമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.