കൂത്തമ്പലത്തിന് ചാരുതയേകി ഗോട്ടിപുവ നാടോടിനൃത്തം
text_fieldsചെറുതുരുത്തി: കലാമണ്ഡലവും ഡൽഹിയിൽ പ്രവർത്തിക്കുന്ന സ്പിക് മാക്കേ കേരളം സാംസ്കാരികസംഘടനയും സംയുക്തമായി കലാമണ്ഡലം കൂത്തമ്പലത്തിൽ ‘ഗോട്ടിപുവ’ ഒഡീസി നാടോടി നൃത്തം അവതരിപ്പിച്ചു.
ആൺകുട്ടികൾ പെൺവേഷം കെട്ടുന്ന നൃത്തരൂപമാണിത്. എട്ട് വയസ് മുതൽ 16 വയസ് വരെയുള്ള എട്ട് ആൺകുട്ടികളാണ് അവതരിപ്പിച്ചത്. ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ അരങ്ങേറിയിരുന്ന ദേവദാസി നൃത്തത്തിന്റെ തുടർച്ചയായാണ് ‘ഗോട്ടിപുവ’ നൃത്തം ഉരുത്തിരിഞ്ഞതെന്ന് കോഓഡിനേറ്റർ ഉണ്ണി വാര്യർ കോട്ടക്കൽ പറഞ്ഞു. നൃത്താധ്യാപകൻ വിജയ് സാഹുനെയും നൃത്തം അവതരിപ്പിച്ചവരെയും കലാമണ്ഡലം അക്കാദമിക് കോഓഡിനേറ്റർ അച്യുതാനന്ദൻ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.