ഖുർആനിന്റെ കൈയെഴുത്ത് പ്രതിയൊരുക്കി ടാപ്പിങ് തൊഴിലാളിയായ വീട്ടമ്മ
text_fieldsചെറുതുരുത്തി: ടാപ്പിങ് തൊഴിലാളിയായ വീട്ടമ്മ കൈപ്പടയിലൊരുക്കിയ ഖുർആൻ ശ്രദ്ധയാകർഷിക്കുന്നു. വരവൂർ വില്ലൻവീട്ടിൽ ജലീന ഹുസൈൻ (47) ആണ് ഒരു വർഷത്തെ പ്രയത്നംകൊണ്ട് മുസ്ലിംകളുടെ വേദഗ്രന്ഥം കൈയക്ഷരത്തിൽ എഴുതിത്തീർത്തത്. മനോഹരമായ പുറംചട്ടയും ജലീനയുടെ കരവിരുതിലാണ് ഒരുക്കിയിട്ടുള്ളത്.
28.5 ഇഞ്ച് നീളവും 22.5 ഇഞ്ച് വീതിയുമുള്ള ഗ്രന്ഥത്തിന് 30.5 കിലോ ഭാരമുണ്ട്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ടൈംസ് വേൾഡ് റെക്കോർഡ്, അറേബ്യൻ വേൾഡ് റെക്കോർഡ് എന്നിവ കരസ്ഥമാക്കിയ ജലീന 2023ൽ ഷാർജയിൽ നടന്ന ലോക പുസ്തകമേളയിൽ പങ്കെടുത്തിരുന്നു.
സഹപാഠിയായിരുന്ന നസീമയാണ് ഖുർആന്റെ കൈയെഴുത്ത് പ്രതി ഒരുക്കുന്നതിൽ പ്രചോദനമായതെന്ന് ജലീന പറഞ്ഞു. ഭർത്താവ് ഹുസൈന്റെ പിന്തുണ സഹായകമായി. റബർ ടാപ്പിങ് തൊഴിലിൽനിന്ന് ലഭിക്കുന്ന വരുമാനത്തിൽനിന്ന് വലിയൊരു സ്വരുക്കൂട്ടിയാണ് 2020ൽ ഖുർആൻ എഴുതാൻ തുടങ്ങിയത്. ഷിയാസ് അലി ഹുസൈനാണ് മകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.