Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2023 10:03 AM IST Updated On
date_range 8 May 2023 10:03 AM ISTമണൽ കടത്തുന്നതിനിടെ മിനി ലോറി പിടികൂടി
text_fieldsbookmark_border
ചെറുതുരുത്തി: അനധികൃതമായി മണൽ കടത്തുകയായിരുന്ന മിനി ലോറി ചെറുതുരുത്തി പൊലീസ് പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച പുലർച്ചെ നടത്തിയ റെയ്ഡിൽ ദേശമംഗലം ചെങ്ങണാംകുന്ന് ഭാഗത്ത് നിന്ന് മണൽ കടത്താൻ വന്ന KL8- AJ -9665 എന്ന മിനി ലോറിയാണ് എസ്.ഐ കെ.എ. ഫക്രുദ്ദീന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്.
പ്രതികൾ വാഹനം ഉപേക്ഷിച്ച് പാലക്കാട് ഭാഗത്തെ മറുകരയിലേക്ക് രക്ഷപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരായ ജിതേഷും നാരായണൻകുട്ടിയും റെയ്ഡിൽ പങ്കെടുത്തു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി എസ്. ഐ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story