വാഴാലിപ്പാടം-മാന്നന്നൂർ ഉരുക്ക് തടയണ പുനർനിർമാണം തുടങ്ങി
text_fieldsചെറുതുരുത്തി: 2018ലെ വെള്ളപ്പൊക്കത്തിൽ തകർന്ന പൈങ്കുളം വാഴാലിപ്പാടം-മാന്നന്നൂർ ഉരുക്ക് തടയണ പുനർനിർമാണം തുടങ്ങി. 10 കോടി രൂപ ചിലവിട്ട് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം. 2015ലാണ് 14.63 കോടി രൂപ ചിലവഴിച്ച് രണ്ടര മീറ്റർ ഉയരത്തിൽ തടയണ നിർമിച്ചത്. മേയ് അവസാനത്തോടെ പണി പൂർത്തിയാക്കുമെന്ന് കരാർ വിഭാഗം അറിയിച്ചു. വെള്ളപ്പൊക്കത്തിൽ ഭാരതപ്പുഴ ഗതിമാറി ഒഴുകിയപ്പോൾ തകർന്ന കേരളത്തിലെ തന്നെ ആദ്യത്തെ ഉരുക്കു തടയണ ആറ് വർഷങ്ങൾക്കുശേഷമാണ് പുനർനിർമിക്കുന്നത്.
പ്രളയത്തിൽ പുഴ 75 മീറ്ററോളം ഗതിമാറി ഒഴുകിയതോടെയാണ് മാന്നന്നൂർ കടവ് ഭാഗത്ത് തടയണ തകർന്നത്. പുഴയുടെ അതിർത്തി തിരിച്ച് 350 മീറ്റർ നീളത്തിൽ നിർമിക്കുന്ന സംരക്ഷണ ഭിത്തിയുടെ പണിയും പുരോഗമിക്കുന്നു. വാഴാലിപ്പാടം ഭാഗത്ത് രണ്ടു മീറ്റർ ഉയരത്തിൽ സമീപത്തുള്ള കുടിവെള്ള പമ്പ് ഹൗസിലേക്ക് വെള്ളം എത്തിക്കാനും മാന്നന്നൂർ ഭാഗത്ത് 10 മീറ്റർ ഉയരത്തിൽ ഷട്ടറുകൾ നിർമിക്കാനും നടപടിയായതായി സൈറ്റ് എൻജിനീയർ മിസ്ഹബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.