സംഗീത നാടക അക്കാദമി പുരസ്കാരം; പാഞ്ഞാൾ വേലുക്കുട്ടിക്ക് അർഹതക്കുള്ള അംഗീകാരം
text_fieldsചെറുതുരുത്തി: കേരള സംഗീത നാടക അക്കാദമി പുരസ്കാരം കിട്ടിയ സന്തോഷത്തിലാണ് പാഞ്ഞാൾ വേലുക്കുട്ടി. 50 വർഷത്തോളമായി പൂരങ്ങളുടെ ഇടയിൽ പഞ്ചവാദ്യത്തിലും ചെണ്ടമേളത്തിലും തന്റെ കൈകൾ കൊണ്ട് ഇലത്താളം കലയിലൂടെ ജീവിതം നയിക്കുന്നു.
പാഞ്ഞാൾ കൊണ്ടപ്പുറത്ത് അപ്പുക്കുട്ടൻ നായരുടെയും ഇടശ്ശേരി പാറുഅമ്മയുടെയും മകനായി ജനിച്ച വേലുക്കുട്ടി ചെറുപ്പത്തിൽ തന്നെ ചെണ്ട പഠിക്കാനായി ശങ്കരനാരായണ ആശാന്റെ ശിക്ഷണത്തിൽ പഠിച്ചു. ഇല്ലായ്മയിൽ നിന്ന് പോരാടി ജീവിതം കലയിലേക്ക് ഉഴിഞ്ഞുവെച്ച് ഉപരിപഠനത്തിനായി ഗുരുവായൂർ കലാനിലയത്തിൽ തിരുവേഗപ്പുറ രാമ പൊതുവാളിനെ ഗുരുവാക്കി പഠനം തുടർന്നു. രാമപൊതുവാളിന്റെ നിർദേശാനുസരണം ഇലത്താളം പ്രധാന മേഖലയായി ഉൾക്കൊണ്ട് പഠനം ആരംഭിച്ചു.
1980ല് പഠനം പൂർത്തിയാക്കിശേഷം 1981ൽ തൃശൂർ പൂരത്തിൽ തിരുവമ്പാടി മഠത്തിൽ വരവിൽ ഇലത്താളത്തിൽ ആരംഭം കുറിച്ചു. തുടർന്ന് 29 വർഷം മഠത്തിൽ വരവിൽ പ്രധാന സാന്നിധ്യം വഹിച്ചു. പിന്നീട് പാറമേക്കാവ് ക്ഷേത്രത്തിൽ ഇലഞ്ഞിത്തറ മേളത്തിൽ 10 വർഷത്തോളം നിറസാന്നിധ്യമായിരുന്ന വേലുക്കുട്ടി നാലുവർഷത്തോളം പ്രാമാണിത്തം വഹിച്ചു. ഭാര്യ പുഷ്പ. മക്കൾ: വിപിൻ, വിദ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.