കോവിഡ് കാലം പുതിയൊരു ചിത്രരചനക്ക് അവസരമാക്കി സ്വാലിഹ
text_fieldsചെറുതുരുത്തി: കോവിഡ് മൂലം ലോക്ഡൗണിൽ നാടാകെ അടച്ചിട്ടപ്പോൾ അത് പുതിയൊരു ചിത്രരചനക്ക് അവസരമാക്കി മുള്ളൂർക്കര സ്വദേശിനി സ്വാലിഹ. അറബി കാലിഗ്രഫിയിൽ തെൻറ നൈസർഗികമായ കലാവിരുത് മിനുക്കുകയാണ് ഈ കൊച്ചുമിടുക്കി. മുള്ളൂർക്കര എസ്.എൻ നഗർ കല്ലിങ്ങലകത്ത് വീട്ടിൽ അലി-സാബിറ ദമ്പതികളുടെ മകളായ സ്വാലിഹ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയാണ്.
ലോക്ഡൗൺ കാലത്താണ് കാലിഗ്രഫിയിലേക്ക് തിരിഞ്ഞത്. ഒരു ചിത്രം വരക്കാൻ രണ്ട് ദിവസം വേണ്ടി വന്നു. സ്മാർട്ട് ഫോണിെൻറ സഹായത്താൽ അത് മനോഹരമാക്കാനും കഴിഞ്ഞു. ശാസ്ത്രീയമായ പഠനത്തിെൻറ പിൻബലമില്ലാതെയാണ് സ്വാലിഹയുടെ മികവ്. 2018ലെ സ്കൂൾ കലോത്സവത്തിൽ ജില്ലതലത്തിൽ അറബി പദകേളിയിൽ എ ഗ്രേഡും അറബി പദപ്പയറ്റിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.
പിതാവ് അലി ഖത്തർ പ്രവാസിയാണ്. നാട്ടിലും ഖത്തറിലുമായി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. 2017ൽ ഖത്തർ ഇന്ത്യൻ എംബസിയുടെ മികച്ച ജീവകാരുണ്യ പ്രവർത്തകനായി അലിയെ തിരഞ്ഞെടുത്തിരുന്നു. മാതാപിതാക്കളുടെ പൂർണ പിന്തുണയും സ്വാലിഹക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.