‘നാട്ടുകവിത’യുടെ പ്രകാശനം ഏറ്റെടുത്ത് നാട്ടുകാർ; സിദ്ധി കുളപ്പുറത്തിന് ആഗ്രഹ സാഫല്യം
text_fieldsചെറുതുരുത്തി: ചെറുപ്പം മുതലുള്ള വലിയൊരു ആഗ്രഹം 56 വയസ്സിൽ നിറവേറ്റിയ സന്തോഷത്തിലാണ് സിദ്ധി കുളപ്പുറത്ത്.
ദേശമംഗലം ഗ്രാമത്തിലെ സാധാരണക്കാരായ നാട്ടുകാരുടെ വിവരങ്ങൾ ശേഖരിച്ച് പള്ളം സ്വദേശിയായ സിദ്ധി കുളപ്പുറത്ത് കവിതാ രൂപത്തിൽ പുസ്തകമാക്കിയപ്പേൾ അത് വേറിട്ട അനുഭവമായി.
പള്ളം മേഖല വികസന സമിതിയുടെ നേതൃത്വത്തിൽ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് പ്രകാശനം നിർവഹിച്ചു. ആദ്യമായാണ് ഒരു ഗ്രാമത്തിലെ ആളുകൾ ഏറ്റെടുത്ത് നടത്തുന്ന പുസ്തക പ്രകാശനത്തിൽ പങ്കെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസ ജീവിതം നയിച്ചപ്പോഴും കവിതാരചന കൈവിടാതിരുന്ന സിദ്ധി സാഹചര്യം ഒത്തുവരാത്തതിനാൽ അതെല്ലാം പുസ്തകത്താളിനുള്ളിൽ ഒതുക്കി വെച്ചിരിക്കുകയായിരുന്നു.
ഇക്കാര്യം പഴയ അധ്യാപകനായ മുഹമ്മദ് കുട്ടിയോട് പറഞ്ഞപ്പോഴാണ് പ്രകാശനത്തിലേക്ക് വഴിതുറന്നത്. തുടർന്ന് പള്ളം മേഖല വികസന സമിതി ഉണ്ടാക്കുകയും സെക്രട്ടറിയായി ഷാജി പള്ളത്ത്, ഉമ്മർ കുണ്ടുംപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ 96 പേജുള്ള സമാഹാരം ഇറക്കുകയും ചെയ്തു.
ദേശമംഗലം രാമകൃഷ്ണൻ അടക്കം നിരവധി കവികൾ അഭിനന്ദനം അറിയിച്ച സന്തോഷത്തിലാണ് നാട്ടുകാരുടെ കവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.