പാർട്ടി ഓഫിസാണ് ഈ ചായക്കട
text_fieldsമധു ചായക്കടയിൽ
ചെറുതുരുത്തി: ഏത് രാഷ്ട്രീയകക്ഷി നേതാക്കൾക്കും 'പാർട്ടി ഓഫിസാണ്' കേരള കലാമണ്ഡലത്തിലെ കാളിശ്ശേരി മധുവിെൻറ ചായക്കട. മധുവിെൻറ നീട്ടിയടിച്ചുള്ള ചായയാണ് അവരുടെ ഊർജം.
അവർ വോട്ടുകളുടെ കൂട്ടിയും കിഴിക്കലുകളും നടത്തുന്നതിനിടെ പറഞ്ഞുപോകും, ഒരു സ്ട്രോങ്ങേ... കലാമണ്ഡലത്തിലെത്തുന്ന വിദേശികളുൾപ്പെടെ വിവിധ സ്ഥലങ്ങളിൽനിന്ന് ഇവിടെ പഠിക്കുന്ന വിദ്യാർഥികളടക്കം ഭക്ഷണം കഴിക്കുന്നതും ഈ ഹോട്ടലിൽനിന്നാണ്. ഈ തെരഞ്ഞെടുപ്പ് സമയത്ത് മധു വളരെ ബിസിയാണ്. തെരഞ്ഞെടുപ്പ് ചർച്ചകൾ മുറുകുന്നു, ഓർഡറുകൾ കൂടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.