കോവിഡ് പരിശോധന തട്ടിപ്പെന്ന് ചുമരെഴുത്ത്: അേന്വഷണം തുടങ്ങി
text_fieldsചെറുതുരുത്തി: കൊറോണയും കോവിഡ് പരിശോധനയും തട്ടിപ്പെന്ന് ആരോപിച്ച് ചെറുതുരുത്തി ഗവ. എല്‍.പി സ്കൂളില്‍ ചുമരെഴുത്ത്. ഇതിെൻറ ഭാഗമായി ചെറുതുരുത്തി പൊലീസും തൃശൂർ കോവിഡ് സെൻററിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സ്കൂളിലെ പുതിയ കെട്ടിടത്തിെൻറ ചുമരുകളിലെ വലിയ അക്ഷരങ്ങളിലുള്ള എഴുത്ത് കണ്ടത്. കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം കഴിഞ്ഞ ബഹുനില കെട്ടിടത്തിെൻറ ചുമരുകളാണ് ഇത്തരത്തില്‍ എഴുതി നശിപ്പിച്ചിരിക്കുന്നത്.
വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള, ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന, സംസ്ഥാന തലത്തില്‍ മികച്ച എല്‍.പി സ്കൂളുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയത്തിലാണ് ഈ അതിക്രമം. മാസങ്ങളായി പഞ്ചായത്തിലെ ആകെയുള്ള കോവിഡ് പരിശോധന കേന്ദ്രം കൂടിയാണ് ഈ സ്കൂൾ. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സ്കൂളിലെ പ്രധാനാധ്യാപകൻ എ.എ. അബ്ദുൽ ഗഫൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.