ചേറ്റുവ കോട്ട: ചരിത്രം കാട്ടിൽതന്നെ
text_fieldsചേറ്റുവ: ചേറ്റുവ കോട്ടയുടെ സംരക്ഷണ-വികസനപദ്ധതി രണ്ട ഘട്ടങ്ങളിലായി ഉദ്ഘാടനം കഴിഞ്ഞിട്ടും ശോച്യാവസ്ഥക്ക് മാറ്റമില്ല. ചരിത്രപ്രസിദ്ധമായ ചേറ്റുവ കോട്ടയുടെ ഒന്നാംഘട്ട സംരക്ഷണപദ്ധതി 60 ലക്ഷം രൂപയുടെ ഭരണാനുമതിയോടെ, 2010 ജനുവരി 25ന് അന്നത്തെ ഫിഷറീസ് മന്ത്രി എസ്. ശർമ നിർമാണോദ്ഘാടനം ചെയ്തിരുന്നു. പണി ആരംഭിച്ച്, കോട്ടയുടെ കുറച്ചുഭാഗം കരിങ്കൽഭിത്തി കെട്ടിയതല്ലാതെ ഒരു പണിയും ചെയ്തില്ല. പണി നിർത്തിക്കുകയാണ് കരാറുകാരൻ ചെയ്തത്.
വീണ്ടും ചേറ്റുവ കോട്ടയിൽ കാടുവളർന്നതിനെ തുടർന്ന് 2019 ഫെബ്രുവരി 25ന് അന്നത്തെ തുറമുഖ, പുരാവസ്തു, പുരാരേഖ, മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 1.15 രൂപ ചെലവിൽ പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം നിർവഹിച്ചു. എന്നാൽ, ഇപ്പോഴും ചേറ്റുവ കോട്ട പൊന്തക്കാട് കയറി കിടക്കുന്നതിനാൽ ചരിത്ര വിദ്യാർഥികൾ, ചേറ്റുവ കോട്ടയുടെ ചരിത്രം പഠിക്കാൻ വന്നവർ കോട്ടയിലേക്ക് കടക്കാൻ സാധിക്കാതെ നിരാശരായി മടങ്ങുകയാണ് ചെയ്ത്.
ഒന്നാം ഘട്ടം തോടിന് കുറുകെ കോട്ടയിലേക്ക് നടപ്പാലം, കനാൽ സംരക്ഷിച്ച് ബോട്ട് സവാരി, മത്സ്യം വളർത്തൽ, വൈദ്യുതി അലങ്കാരം, വിശ്രമകേന്ദ്രം തുടങ്ങി പദ്ധതികൾ നടപ്പിലാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, പദ്ധതികൾ ഒന്നും നടപ്പിലായില്ല. സർക്കാർ കാലാവധി പൂർത്തീകരിക്കാനിരിക്കേ പദ്ധതി കടലാസിൽ മാത്രമാകുന്ന അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.