ഗവ. മെഡിക്കൽ കോളജിന് മറക്കാനാവാത്ത മുഖ്യമന്ത്രി
text_fieldsതൃശൂർ: തൃശൂർ നഗരത്തിൽ താലൂക്ക് ആശുപത്രിയുടെ പരിമിതിയിൽ പ്രവർത്തിച്ചിരുന്ന മെഡിക്കൽ കോളജിനെ ഇന്നത്തെ ആധുനിക സൗകര്യങ്ങളിലേക്ക് നയിച്ചത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ്. 2005 ഡിസംബർ 19ന് ടൗണിൽനിന്ന് മുളങ്കുന്നത്തുകാവിലെ 1400 കിടക്കകളുള്ള പുതിയ ആശുപത്രി കെട്ടിട സമുച്ചയത്തിലേക്ക് എല്ലാ ചികിത്സ വിഭാഗങ്ങളും മാറ്റി.
2011 -’16 വർഷങ്ങളിലാണ് പ്രിൻസിപ്പൽ ഓഫിസ് സ്ഥിതിചെയ്യുന്ന അക്കാദമിക് ബ്ലോക്ക്, ഗവ. ഡെന്റൽ കോളജ് ഉദ്ഘാടനവും കെട്ടിടവും മെഡിക്കൽ കോളജ് സബ് ട്രഷറി, മെഡിക്കൽ കോളജിനായി സ്വന്തം പൊലീസ് സ്റ്റേഷൻ, ആശുപത്രി കാഷ്വാലിറ്റി ജെ വൺ, ജെ ടു, ജെ ത്രീ ബ്ലോക്ക്-കെട്ടിട സമുച്ചയം, അത്യാഹിതവിഭാഗം ട്രയാജ് ബ്ലോക്ക്, ഡ്രഗ് ടെസ്റ്റിങ് ലാബ് കെട്ടിടം, എം.ബി.ബി.എസ് യു.ജി ഹോസ്റ്റലുകൾ, പി.ജി ഹോസ്റ്റലുകൾ, പാരാമെഡിക്കൽ ഹോസ്റ്റലുകൾ, ഡോക്ടർമാരുൾപ്പെടെ വിവിധ കാറ്റഗറിയിലുള്ള ജീവനക്കാർക്ക് താമസിക്കാവുന്ന സ്റ്റാഫ് ക്വാർട്ടേഴ്സുകൾ, സെൻട്രലൈസ്ഡ് ഐ.സി.യു, എം.ഡി ഐ.സി.യു, ആക്സിലറേറ്റർ കെട്ടിടം, മലിനീകരണ സംസ്കരണ പ്ലാന്റ് പദ്ധതി, 100 പെൺകുട്ടികൾക്ക് താമസിക്കാവുന്ന പാരാമെഡിക്കൽ ഹോസ്റ്റൽ, ഫിസിക്കൽ മെഡിസിൻ വകുപ്പ് കെട്ടിടം, ലെക്ചർ ഹാൾ കോംപ്ലക്സ്, ഗെസ്റ്റ് ഹൗസ് കെട്ടിടം, ആശുപത്രി കിടക്കകളുടെ വർധന, വിവിധ റോഡുകൾ, നെഞ്ചുരോഗാശുപത്രി ഡേ കെയർ കീമോതെറപ്പി വാർഡ്, നെഞ്ചുരോഗാശുപത്രി ഐ.സി.യു, കാൻസർ സ്പെഷാലിറ്റി ക്ലിനിക്, സാന്ത്വന ചികിത്സ വാർഡ്, മെഡിക്കൽ കോളജ് കൂട്ടിരിപ്പുകാർക്ക് രാത്രികാല താമസ സൗകര്യമുള്ള കെട്ടിടം, മെഡിക്കൽ കോളജ് ആശുപത്രി, അത്യാഹിത വിഭാഗം, 24 മണിക്കൂർ ഫാർമസി സർവിസ്, ലാബ്, ആരോഗ്യ സർവകലാശാല പരീക്ഷ മൂല്യനിർണയ കേന്ദ്രം തുടങ്ങി കാമ്പസിനെ ആധുനിക രീതിയിലേക്ക് ഉയർത്തിക്കൊണ്ടുവന്നത് ഉമ്മൻ ചാണ്ടിയാണ്. നാലുതവണ വിവിധ ഉദ്ഘാടനങ്ങൾക്കായും അദ്ദേഹം കാമ്പസിലും എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.