ക്രൈസ്തവ വിശ്വാസിയുടെ മൃതദേഹം ചാലക്കുടി നഗരസഭ ശ്മശാനത്തിൽ സംസ്കരിച്ചു
text_fieldsചാലക്കുടി: ആദ്യമായി ക്രൈസ്തവ മത വിശ്വാസിയുടെ മൃതദേഹം ചാലക്കുടി നഗരസഭ ശ്മശാനത്തിൽ സംസ്കരിച്ചു. കോവിഡ് മൂലം മരിച്ച പഴേടത്തുപറമ്പിൽ ബെന്നി ചാക്കോയുടെ (49) സംസ്കാരമാണ് നടന്നത്. ചാലക്കുടി നഗരസഭയിലെ നാലാമത്തെ കോവിഡ് മരണമാണിത്.
കോവിഡ് ബാധിച്ച് ആദ്യം മരിച്ച വി.ആർ പുരം സ്വദേശിയെ തച്ചുടപറമ്പ് സെൻറ് സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ അടക്കം ചെയ്തത് പ്രദേശവാസികളുടെ എതിർപ്പുമൂലം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാൽ, വീട്ടുകാരുടെ തീരുമാനമനുസരിച്ചാണ് ബെന്നിയുടെ മൃതദേഹം നഗരസഭ ശ്മശാനത്തിൽ സംസ്കരിച്ചത്. തുടർന്ന് ഭൗതികാവശിഷ്ടം പോട്ട ചെറുപുഷ്പം പള്ളിയിൽ മതാചാരപ്രകാരം സംസ്കരിക്കും.
വർഷങ്ങളായി കിഡ്നി രോഗബാധിതനായിരുന്ന പോട്ട മൂന്നാം വാർഡിലെ പഴേടത്തുപറമ്പിൽ ബെന്നി ചാക്കോ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടാഴ്ചയായി വെൻറിലേറ്ററിലായിരുന്നു. രണ്ട് ദിവസം മുമ്പ് നടത്തിയ കോവിഡ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: ലിൻറ. മക്കൾ: സാറ, മരിയ, തേരേസ, സാംസൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.