ക്രിസ്മസ് വിപണി സജീവം; താരം 'നിയോൺ സ്റ്റാർ' തെന്ന
text_fieldsതൃശൂർ: ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രം. ശരിക്കും തിളങ്ങി വിളങ്ങി നിൽക്കുന്ന വിണ്ണിലെ നക്ഷത്രത്തിന് സമാനമാണത്. അതേ, ഇക്കുറി ക്രിസ്മസ് വിപണിയിൽ നിയോൺ സ്റ്റാറാണ് താരം. വെളിച്ചം അതിരിടുന്നതിനാൽ ആകാരമില്ല. മികച്ച തിളക്കം. 230 രൂപയാണ് വിലയെങ്കിലും ആവശ്യക്കാർ ഏറെ. ഇതിന് പുറെമ നിയോണിൽ തന്നെ തീർത്ത റെയിൻ ഡിയറും മാലാഖയും ഏറെ ആകർഷകമാണ്. മൂന്നടി വരുന്ന ഇവക്ക് 1750 രൂപയാണ് വിലയെങ്കിലും നിയോൺ ട്യൂബിെൻറ വെളിച്ചത്തിൽ ആരും നോക്കിനിൽക്കുന്ന സൗന്ദര്യമാണുള്ളത്.
അസംസ്കൃത വസ്തുക്കൾ വാങ്ങി തൃശൂരിൽ തന്നെയാണ് ഇവ നിർമിക്കുന്നത്. മൂന്നടിയിൽ തീർത്ത മരത്തിന് മുകളിൽ തിളങ്ങി നിൽക്കുന്ന നക്ഷത്രം -ട്രീയും സ്റ്റാറും രാത്രിയിലെ കാഴ്ച അപാരമാണ്. മിന്നി മിന്നി കത്തുന്ന 5X5 പോയൻറ് സ്റ്റാറിനും ആവശ്യക്കാർ ഏെറയാണ്. കർട്ടണിന് സമാനം വാം കളറിൽ ഏറെ വർണാഭമായ ഇത്തരം നക്ഷത്രങ്ങൾക്ക് 450 രൂപയാണ് വില. ഒപ്റ്റിക്കൽ ഫൈബറിൽ തീർത്ത ലൈറ്റ് ട്രീ മരണമാസാണ്. 6500 മുതൽ 7500 രൂപവരെ വില വരുന്നതാെണങ്കിലും ആകർഷമായതിനാൽ വാങ്ങാൻ ആളുകളുണ്ട്. ക്രിസ്മസ് കൂടുകളിലും വൈവിധ്യം ഏറെയാണ്. ൈപ്ലവുഡ്, ചൂരൽ, മുള അടക്കം കൂടുകൾ ഉണ്ടെങ്കിലും മൾട്ടിവുഡ് കൂടിനാണ് കൂടുതൽ ഡിമാൻഡ്. 350 രൂപ മുതൽ വിലവരുന്ന മൾട്ടിവുഡ് കൂടുകൾ പാർട്സുകളാക്കി മാറ്റി സൂക്ഷിച്ചുവെച്ചാൽ മൂന്നുവർഷം വരെ ഉപയോഗിക്കാം.
പ്ലസ്റ്റർ ഓഫ് പാരീസിൽ തീർത്ത പുൽക്കൂടിനകത്തെ രൂപങ്ങൾ തമിഴ്നാട്ടിൽനിന്നാണ് എത്തുന്നത്. 150 മുതൽ 450 രൂപ വരെ വിലയുണ്ട്. ചുവപ്പും പച്ചയും അടങ്ങുന്ന ക്രിസ്മസ് തീം ബലൂണുകളാണ് കൂടുതൽ വിറ്റുപോകുന്നത്. പേപ്പർ സ്റ്റാർ, അഞ്ചുമൂല റെഡ്, അഞ്ചുമൂല വൈറ്റ്, 11 മൂല നക്ഷത്രം അടക്കം വൈവിധ്യമാണുള്ളത്. ക്രിസ്മസ് ട്രീയിൽ അലങ്കരിക്കുന്ന പൊടിനക്ഷത്രങ്ങൾ ഇത്തവണത്തെ പ്രത്യേകതയാണ്. ലാമിനേറ്റ് ചെയ്ത് വിവിധ വർണങ്ങളാൽ വിപണിയിൽ ലഭ്യമാണ്.
നക്ഷത്രവും പുൽക്കൂടും സാന്താേക്ലാസ് വേഷങ്ങളുമെല്ലാം വിപണി കീഴടക്കുകയാണ്. പാപ്പാ ഗൗണ്‍, മുഖംമൂടി, തൊപ്പി, കുട്ടി പാപ്പാമാര്‍ തുടങ്ങിയവയെല്ലാം വഴിയോരത്ത് ആകര്‍ഷകമായി കൊളുത്തിയിട്ടാണ് വില്പന. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടങ്ങുന്ന സംഘാണ് വ്യാപാരത്തിലുള്ളത്. ഉണ്ണിേയശുവിെൻറ പിറവിക്ക് അത്യാധുനിക ഹൈടെക് കൂടുകളും പ്രകൃതി സൗഹൃദ പുൽക്കൂടുകളും വിപണിയിലുണ്ട്. 20 രൂപയുടെ ചെറിയ നക്ഷത്രങ്ങൾ മുതൽ 2,000 രൂപ വരെ വിലയുള്ളവയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.