സീബ്രലൈനുകളില്ലാതെ നഗരപാതകൾ; കാൽനടക്കാർക്ക് ദുരിതം
text_fieldsതൃശൂർ: നഗരപാതകളിലൊന്നും സീബ്രലൈനുകൾ കാണാനില്ല. വരകൾ മാഞ്ഞുപോയതോടെ റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടുകയാണ് കാൽനടക്കാർ. മുതിർന്നവരും സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ജീവൻ പണയം വെച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്. നടുവിലാൽ, എം.ജി റോഡ് എന്നിവിടങ്ങളിലൊന്നും സീബ്രലൈനുകളില്ല. ദിവാൻജിമൂല, കെ.എസ്.ആർ.ടി.സി റോഡ്, മുനിസിപ്പൽ ബസ് സ്റ്റാൻഡ്, ഹൈറോഡ്, ശക്തൻ മാർക്കറ്റ്, ബസ് സ്റ്റാൻഡ് പരസരത്തൊന്നും വരകൾ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. വെളിയന്നൂർ, കൊക്കാലെ, കൂർക്കഞ്ചേരി മേഖലകളിലും അവസ്ഥ സമാനമാണ്. അശ്വനി ജങ്ഷൻ, വടക്കേ സ്റ്റാൻഡ് മേഖല തുടങ്ങി നഗരവീഥികളെല്ലാം സീബ്രലൈൻ രഹിതമാണ്.
മുനിസിപ്പൽ ബസ് സ്റ്റാൻഡിനോട് ചേർന്ന് രണ്ടുസ്ഥലത്ത് മാത്രമാണ് നിലവിൽ റോഡ് മുറിച്ചുകടക്കാൻ സബ്വേകൾ ഉള്ളത്. മറ്റു മേഖലകളിൽ ഇത്തരം സംവിധാനങ്ങളുമില്ല. മേയർ അടക്കം ഭരണസമിതി അംഗങ്ങൾ കൊടിവെച്ച വാഹനത്തിൽ പായുമ്പോൾ കാൽനടക്കാരുടെ പ്രശ്നം കാണാതെ പോവുകയാണ്.
ജനറൽ ആശുപത്രി, തൃശൂർ സിവിൽ സ്റ്റേഷൻ, എ.ടി.എം കേന്ദ്രങ്ങൾ, മെഡിക്കൽ ഷോപ്പുകൾ അടക്കം അവശ്യസേവനങ്ങൾക്ക് എത്തുന്നവർ റോഡ് മുറിച്ചുകടക്കാൻ പെടാപാട് നടത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.