തീരദേശ ഹൈവേ സമരം 25 ദിവസം പിന്നിട്ടു
text_fieldsഎറിയാട്: തീരദേശ ഹൈവേ അലൈൻമെന്റിനെതിരെ അവകാശ സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല സായാഹ്ന ധർണ 25 ദിവസം പിന്നിട്ടു.
എൻ.ആർ.ഐ കൗൺസിൽ ചെയർമാൻ ഡോ. എസ്. അഹമ്മദ് ഉദ്ഘാടനം ചെയ്തു. എറിയാട് മുതൽ അഴീക്കോട് വരെയുള്ള അശാസ്ത്രീയ അലൈൻമെന്റ് മൂലം നഷ്ടപ്പെടുന്നത് പ്രവാസികളുടെ സ്വത്തും കച്ചവട സ്ഥാപനങ്ങളുമാണെന്ന് അദ്ദേഹം പറഞ്ഞു. എ.എ. മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു.
പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാക്കളായ കെ.എൻ.എ അമീർ, ആലു കെ. മുഹമ്മദ്, ഷാഫി കൊടുങ്ങല്ലൂർ, ജെ.എസ്. ലൈജു എന്നിവർ സംസാരിച്ചു. അഡ്വ. കെ.കെ. സക്കീർ ഹുസൈൻ, ടി.പി. ദാസൻ, ടി.പി. സിദ്ദാർഥൻ, ടി.കെ. കൊച്ച് ഇബ്രാഹിം, വി.എം.എ. അബ്ദുൽ കരീം, കെ.എം. ഷൗക്കത്ത്, സിദ്ദീഖ് പഴങ്ങാടൻ, സലാം അയ്യാരിൽ, സിദ്ദീഖ്, കെ.കെ. അബു, അബ്ദുൽകരീം, എം.എ. സുലൈമാൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.