കൊച്ചിൻ ദേവസ്വം ബോർഡ് ബജറ്റ്; ക്ഷേത്രങ്ങളിൽ ഷോപ്പിങ് കോംപ്ലക്സ്
text_fieldsതൃശൂർ: വർഷം കഴിയുംതോറും വരൾച്ച കൂടുന്ന സാഹചര്യത്തിൽ ക്ഷേത്രക്കുളങ്ങൾ നവീകരിച്ച് ജലപ്രശ്നത്തിന് പരിഹാരം കാണുന്നതുൾപ്പെടെ വിവിധ പദ്ധതികളുമായി കൊച്ചിൻ ദേവസ്വം ബോർഡ് ബജറ്റ്. മേജർ ക്ഷേത്രങ്ങളിൽ കമ്പൂട്ടർവത്കരണം, കൂടുതൽ ക്ഷേത്രങ്ങളിൽ ഓൺലൈൻ വഴിപാട്, ഷോപ്പിങ് കോംപ്ലക്സുകൾ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് അടുത്ത സാമ്പത്തിക വർഷം രൂപം നൽകുമെന്ന് ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ബോർഡിന്റെ കിഴീലുള്ള കുന്നംകുള വിവേകാന്ദ കോളജ്, തൃശൂർ കേരളവർമ, പാലക്കാട് ചിറ്റൂർ പാഠശാല എന്നിവിടങ്ങളിൽ ഉന്നത വിജയം നേടുന്നവർക്ക് അവാർഡ് ഏർപ്പെടുത്താൻ 10 ലക്ഷം രൂപ വകയിരുത്തി.
തൃശൂർ വടക്കുംനാഥ ക്ഷേത്രം സൗന്ദര്യവത്കരണത്തിന് 50 ലക്ഷം രൂപ നീക്കിവെച്ചു. തൃപ്രയാർ ക്ഷേത്രം വികസനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ പ്രതീക്ഷയുണ്ട്. തൃശൂരിലെ നിർദിഷ്ട സൗജന്യ ഡയാലിസിസ് കേന്ദ്രം കോടതിയുടെ സ്റ്റേ നീങ്ങിയാൽ ആരംഭിക്കുമെന്നും ബോർഡ് പ്രസിഡന്റ് പറഞ്ഞു. അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രോംരാജ് ചൂണ്ടലാത്ത്, കമീഷണർ സി. അനിൽകുമാർ, സെക്രട്ടറി പി. ബിന്ദു, ഫിനാൻസ് ഓഫിസർ പി. വിമല എന്നിവരും പങ്കെടുത്തു.
ബജറ്റിലെ പ്രധാന നിർദേശങ്ങൾ
- ഷോപ്പിങ് കോംപ്ലക്സ് നിർമാണം -2.10 കോടി
- ക്ഷേത്രത്തിൽ പൂജാപുഷ്പം കൃഷിക്കുള്ള ‘ദേവാങ്കണം
- ചാരുഹരിതം’- അഞ്ച് ലക്ഷം
- ചോറ്റാനിക്കരയിൽ സ്വീവേജ് പദ്ധതി -50 ലക്ഷം
- ക്ഷേത്രങ്ങളിൽ ടോയ്ലറ്റ് -25 ലക്ഷം
- ചോറ്റാനിക്കര അന്നദാന മണ്ഡപം -ഒരുകോടി
- കൊടുങ്ങല്ലൂർ ചുറ്റമ്പലം -ഒരു കോടി
- ഭക്തർക്ക് അപകട ഇൻഷുറൻസ് -രണ്ട് ലക്ഷം
- തൃശൂർ പള്ളിത്താമം ഗ്രൗണ്ടിൽ ഓപൺ സ്റ്റേജും
- പൂന്തോട്ടവും പാർക്കിങ്ങും -ഒരുകോടി
- കുന്നംകുളം തലക്കോട്ടുകര ക്ഷേത്രത്തിൽ
- വാദ്യകലാ കോളജ് -50 ലക്ഷം
- ക്ഷേത്ര കുളങ്ങളുടെ നവീകരണം -50 ലക്ഷം
- ശാന്തിമഠങ്ങൾ സ്ഥാപിക്കൽ -25 ലക്ഷം
- ഉപദേശക സമിതികളുടെ നേതൃത്വത്തിൽ നടക്കുന്ന
- മരാമത്ത് പണികൾക്ക് - 25 ലക്ഷം
- നെല്ലുവായ് ധന്വന്തരീ ആയുർവേദ ആശുപത്രി
- നവീകരണം -50 ലക്ഷം
- പൊയ്യ നടുവത്തുശ്ശേരി ക്ഷേത്രത്തിൽ താന്ത്രികവിദ്യ
- പഠന കേന്ദ്രം -25 ലക്ഷം
- വടക്കുംനാഥ ക്ഷേത്രത്തിൽ ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് -10 ലക്ഷം
- തൃപ്പൂണിത്തുറ വടക്കേ തട്ടുമാളിക പുനഃരുദ്ധാരണവും
- നവീകരണവും -50 ലക്ഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.