കോഡ് കുടുക്കി; 80 ലിറ്റർ ചാരായവുമായി വാറ്റുകാരൻ പിടിയിൽ
text_fieldsതൃശൂർ: ഫോണിൽ വിളിച്ചത് ആരെന്ന് അറിയും മുമ്പേ കോഡ് ഭാഷയിൽ ചോദ്യം എത്തി. 'ഫ്രീഡം വേണോ മാവേലി വേണോ'. മറുതലക്കലിൽനിന്ന് വൈകാതെതന്നെ മറുപടിയെത്തി 'ഫ്രീഡം 15 എണ്ണം.' മരത്താക്കരയിലെത്തിയാൽ മതിയെന്ന് മറുപടി. നിമിഷങ്ങൾക്കകം ഓട്ടോയിൽ സാധനവുമായെത്തിയയാളോട് ഇനി പോവാംല്ലേ എന്ന് ചോദിച്ചപ്പോഴാണ് കുടുങ്ങിയത് അറിയുന്നത്.
മണ്ണംപേട്ട ചിറ്റിലപ്പിള്ളി വീട്ടിൽ ജെയ്സണാണ് (48) ചാരായവുമായി എക്സൈസിെൻറ പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. എക്സ്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഹരിനന്ദെൻറ നേതൃത്വത്തിൽ എൻഫോഴ്സും ഷാഡോയും ചേർന്നാണ് കോഡ് വാറ്റുകാരനെ കുടുക്കിയത്. ലോക്ഡൗൺ കാലംമുതൽ വൻതോതിൽ ചാരായം വാറ്റി വിൽപന നടത്തുന്ന ജെയ്സണെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിൽ എക്സ്സൈസ് ഷാഡോ വിഭാഗം നിരീക്ഷണത്തിലായിരുന്നു. ഓരോ പത്ത് ദിവസത്തേക്കും ഫ്രീഡം, ഡ്രീം ഗോൾഡ്, മാവേലി എന്നിങ്ങനെയാണ് കോഡുകൾ. 20 വരെയുള്ള സമയത്തെ കോഡ്ഭാഷയായ ഫ്രീഡം 15 എണ്ണത്തിന് ഓർഡർ നൽകിയത്.
മരത്താക്കരയിൽ വാങ്ങാനുള്ള ആളുകളെ പോലെ എക്സ്സൈസ് കാത്തുനിന്നിടത്തേക്കാണ് ഓട്ടോയിൽ 30 ലിറ്റർ ചാരായവുമായി ജെയ്സൺ വന്നിറങ്ങിയത്. പിടികൂടിയ ജെയ്സണോട് പോകാമെന്ന് അറിയിച്ചു. ചാരായം വാറ്റാനുപയോഗിക്കുന്ന വാഷും വാറ്റുപകരണങ്ങളും വടക്കാഞ്ചേരി ആറ്റൂർ പാറപ്പുറത്ത് പാട്ടത്തിനെടുത്ത കൃഷിഭൂമിയിൽ കണ്ടെത്തി. ഇവിടെനിന്ന് 800 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് കണ്ടെടുത്തത്. വാറ്റിനെ മറയാക്കാൻ വേണ്ടിയായിരുന്നു കാർഷിക ജോലികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.