സ്വകാര്യ വ്യക്തികൾ നികത്തിയ പുഴയോരം കലക്ടർ സന്ദർശിച്ചു
text_fieldsവെങ്കിടങ്ങ്: ഏനാമ്മാവ് പള്ളിക്കടവിൽ സ്വകാര്യവ്യക്തികൾ നടത്തിയത് തീരദേശ പരിപാലന നിയമത്തിന്റെ ലംഘനമെന്ന് കലക്ടർ കൃഷ്ണതേജ. പുഴയോരം നികത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പ്രദേശം സന്ദർശിച്ച കലക്ടർ അറിയിച്ചു. സി.ആർ.ഇസഡ് മൂന്നിൽ പെടുന്നതാണ് വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത്. പുഴയിൽ മരക്കുറ്റികൾ സ്ഥാപിച്ച് നികത്തിയതും പുതിയ മതിൽ നിർമിച്ചതും നിയമവിരുദ്ധമാണ്. പഞ്ചായത്തിനോട് ഭൂവുടമകൾക്ക് നോട്ടീസ് നൽകാനും നിർദേശിച്ചു.
അനധികൃത നിർമാണ പ്രദേശങ്ങൾ മുരളി പെരുനെല്ലി എം.എൽ.എ, ചാവക്കാട് തഹസിൽദാർ ഷാജി, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചാന്ദിനി വേണു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എസ്. സൂരജ്, വെങ്കിടങ്ങ് വില്ലേജ് ഓഫിസർ ഇ. ശോഭ, കർഷക തൊഴിലാളി യൂനിയൻ മണലൂർ ഏരിയ സെക്രട്ടറി പി.എ. രമേശൻ, പൊതുപ്രവർത്തകരായ കെ.കെ. ബാബു, കെ.എ. ബാലകൃഷ്ണൻ, മത്സ്യതൊഴിലാളി യൂനിയൻ വെങ്കിടങ്ങ് ഡിവിഷൻ പ്രസിഡന്റ് കെ.വി. മനോഹരൻ, ജനപ്രതിനിധികളായ മുംതാസ് റസാക്ക്, ഇ.വി. പ്രബീഷ് എന്നിവരും കലക്ടർക്ക് ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.