വിവരാവകാശ അപേക്ഷക്ക് മറുപടി വേണേൽ ഓഫിസിൽ വാ...
text_fieldsതൃശൂർ: 'വിവരങ്ങൾ നൽകാനാവില്ല. വേണേൽ ഓഫിസിൽ വന്ന് പരിശോധിക്കാം. പക്ഷേ ആദ്യ ഒരു മണിക്കൂറിൽ സൗജന്യവും തുടർന്നുള്ള അര മണിക്കൂറിൽ 10 രൂപ വീതവും നൽകണം'. ഇടപ്പള്ളി-കുറ്റിപ്പുറം ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുനൽകുന്നവർ വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിലാണ് കൊടുങ്ങല്ലൂർ (എൽ.എ) എൻ.എച്ച്-17 സ്െപഷൽ ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തിൽനിന്ന് സ്െപഷൽ തഹസിൽദാർ-യൂനിറ്റ് 04 വിവാദ മറുപടി നൽകിയത്. വിവരം നൽകുന്നതിനായി അപേക്ഷകനെ ഓഫിസില്‍ വിളിച്ചുവരുത്താന്‍ വിവരാവകാശ നിയമത്തില്‍ വ്യവസ്ഥയില്ല. അപേക്ഷകർ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെടുന്ന ഉദ്യോ
ഗസ്ഥർക്കെതിരെ പിഴയടക്കമുള്ള ശിക്ഷാനടപടികൾ പൊതുഭരണ (ഏകോപന) വകുപ്പ് ഉത്തരവിലുണ്ട്. മാത്രമല്ല, രേഖ പരിശോധിക്കണം എന്ന് ആവശ്യപ്പെടാത്ത അപേക്ഷകനെ വിളിച്ച് വരുത്താന്‍ പാടിെല്ലന്ന് സംസ്ഥാന വിവരാവകാശ കമീഷൻ വിധിയിലും ഉണ്ടായിരിക്കെയാണ് വിചിത്ര മറുപടി. ഇതിനെതിരെ വിവരാവകാശ കമീഷന് പരാതി അയച്ചിരിക്കുകയാണ് അപേക്ഷകർ.
ദേശീയപാതക്കായി ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിനാൽ വിവരം നൽകാൻ സമയം ഇല്ലെന്നാണ് കാരണം വ്യക്തമാക്കുന്നത്. കോവിഡ് പടരുന്നതിനാൽ ജീവനക്കാരുടെ അപര്യാപ്തതയിൽ വിവരങ്ങൾ ക്രോഡീകരിക്കുന്നത് ശ്രമകരമായതിനാലും കാര്യാലയത്തിൽ നേരിട്ട് എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റോഡ് വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമി, ഏറ്റെടുക്കുന്ന ഭൂമിക്ക് നിശ്ചയിച്ച കേമ്പാള വില, വില നിശ്ചയിച്ചതിെൻറ മാനദണ്ഡം, അടിസ്ഥാന വിലക്കൊപ്പം ഇതര ആനുകൂല്യം, വീടിന് സംഭവിക്കുന്ന നാശം, കെട്ടിടത്തിനും വൃക്ഷത്തിനും നിശ്ചയിച്ച വില തുടങ്ങി പാതയോരവാസികളുടെ ജീവൽ പ്രശ്നങ്ങളാണ് വിവരാവാകാശ നിയമ പ്രകാരം ആവശ്യപ്പെട്ടിരുന്നത്. അതിനാണ് വിവരാവകാശ നിയത്തിെൻറ അന്തസ്സത്ത ചോദ്യം ചെയ്യുന്ന രീതിയിലുള്ള മറുപടി നൽകിയത്.
ദേശീയപാത 66 വികസനത്തിനായി ചാവക്കാട് താലൂക്കിലെ കടിക്കാട് മുതൽ കൊടുങ്ങല്ലൂർ താലൂക്കിലെ മേത്തല വരെ 20 വില്ലേജുകളിൽ നിന്നായി 63 കിലോമീറ്ററിൽ 1205.4412 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്കായി നാഷനൽ ഹൈവേ അതോറിറ്റി നഷ്ടപരിഹാരത്തുകയായി 5093 കോടി രൂപയുടെ വിതരണാനുമതി നൽകിയിരുന്നു. ഇതിൽ 3927 കോടി രൂപ ലഭ്യമായതായാണ് അധികൃതരുടെ വാദം. ആദ്യഘട്ടത്തിൽ ഫണ്ട് ലഭ്യമായ ഭൂവുടമകൾക്ക് ഭൂമി വിട്ടൊഴിയുന്നതിനുള്ള നോട്ടീസുകൾ 90 ശതമാനവും നൽകി. ഇങ്ങനെ നോട്ടീസ് ലഭിച്ചവരാണ് അവരുടെ ഭൂവില അടക്കം അറിയുന്നതിന് വിവരാവകാശ അപേക്ഷയിൽ കാര്യങ്ങൾ തിരക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.