വരുന്നു, തലശേരി വായനശാലക്ക് സ്വന്തം കെട്ടിടം
text_fieldsചെറുതുരുത്തി: തലശേരിയെ അറിവിലേക്ക് നയിക്കുന്ന തലശേരി ഗ്രാമീണ വായനശാലക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർഥ്യമാകുന്നു.
മന്ത്രി കെ. രാധാകൃഷ്ണന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് 25 ലക്ഷം അനുവദിച്ചു. പുസ്തകം വാങ്ങാൻ അബ്ദുൽ വഹാബ് എം.പിയുടെ അരലക്ഷവും അനുവദിച്ച ആഹ്ലാദത്തിലാണ് വായനശാല അധികൃതർ.
വായന വളർത്താൻ നാട്ടുകാർ പണം പിരിച്ചെടുത്ത് ഓലപ്പുരയിൽ തുടങ്ങിയ വായനശാലയാണ് വളർച്ചയുടെ പടവുകൾ കയറുന്നത്. ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തനം. അധ്യാപകനായ ഹംസ നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് വായനശാല പ്രവർത്തിക്കുന്നത്. ചെറിയ സൗകര്യത്തിൽ പരിമിതികളിലും വായനയെ ചേർത്ത് പിടിച്ച നാട് ആഹ്ലാദത്തിലാണ്, പുതിയ കെട്ടിടവും സൗകര്യങ്ങളും ഉണ്ടാവുന്നത് ഓർത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.