ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തതായി പരാതി
text_fieldsഎരുമപ്പെട്ടി: ഹോട്ടൽ ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് വയോധികയുടെ പണം തട്ടിയെടുത്തതായി പരാതി. മരത്തംകോട് പുതുമാത്തൂർ സ്വദേശി പരേതനായ വേലായുധെൻറ ഭാര്യ ദേവകിയാണ് എരുമപ്പെട്ടി പൊലീസിനും പിന്നീട് തൃശൂർ സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകിയത്.
പന്നിത്തടത്തെ ഹോട്ടൽ നടത്തിപ്പുകാരൻ ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി. ചെന്നൈയിൽ സ്ഥിരതാമസമായിരുന്ന ദേവകി ഭർത്താവ് മരിച്ചതിനെ തുടർന്നാണ് നാട്ടിലെത്തിയത്. മക്കളില്ലാത്ത ഇവർ തയ്യൽ പണിയെടുത്ത് പലപ്പോഴായി സ്വരൂപിച്ച 2.30 ലക്ഷം രൂപ ബിസിനസ് ആവശ്യത്തിനായി ഹോട്ടൽ നടത്തിപ്പുകാരന് നൽകി. മാസം ലഭിക്കുന്ന ലാഭവിഹിതംകൊണ്ട് വീട്ടുവാടകയും ഉപജീവന മാർഗവും കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പണം നൽകിയത്.
ഈ തുകയിൽനിന്ന് പലപ്പോഴായി 60,000 രൂപയും പൊലീസിെൻറ ഇടപെടലിനെ തുടർന്ന് 20,000 രൂപയും തിരികെ ലഭിച്ചു. ബാക്കി ഒന്നരലക്ഷം രൂപക്ക് വേണ്ടിയാണ് പൊലീസിൽ പരാതി നൽകിയത്. രോഗിയായ ഇവർക്ക് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടറുടെ നിർദേശമുണ്ട്. പണമില്ലാത്തതിനാൽ ചികിത്സ സാധ്യമല്ലെന്നും പണം തിരിച്ചുകിട്ടാൻ നടപടി സ്വീകരിക്കണമെന്നും പൊലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.