Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബിനി ടൂറിസ്റ്റ് ഹോം...

ബിനി ടൂറിസ്റ്റ് ഹോം നിർമാണം നിർത്താൻ പരാതി

text_fields
bookmark_border
kerala high court
cancel

തൃ​ശൂ​ർ: ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ക​രാ​റു​കാ​ര​ന് പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി ബി​നി ടൂ​റി​സ്റ്റ് ഹോം ​അ​നു​വ​ദി​ച്ച​ത് വീ​ണ്ടും വി​വാ​ദ​ത്തി​ൽ. ടൂ​റി​സ്റ്റ് ഹോം ​ക​രാ​ർ ന​ട​പ​ടി​ക​ളി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി പ്ര​വൃ​ത്തി​ക​ൾ സ്റ്റേ ​ചെ​യ്ത് ത​ദ്ദേ​ശ ഓം​ബു​ഡ്സ്മാ​ൻ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ ക​രാ​റു​കാ​ര​ന് വീ​ണ്ടും അ​നു​വ​ദി​ച്ച​ത് കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി​യെ​ത്ത്. ഓം​ബു​ഡ്സ്മാ​നെ സ​മീ​പി​ച്ച ഹ​ര​ജി​ക്കാ​ര​ൻ ത​ന്നെ​യാ​ണ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കി​യ​ത്.

ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ, ലം​ഘി​ച്ച് ക​രാ​റു​കാ​ര​ന് പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ച​ത് ഓം​ബു​ഡ്സ്മാ​നെ അ​റി​യി​ക്കു​മെ​ന്നും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഏ​റെ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ കോ​ർ​പ​റേ​ഷ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബി​നി ടൂ​റി​സ്റ്റ് ഹോം ​ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ ചോ​ദ്യം ചെ​യ്തും മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ തീ​രു​മാ​ന​ങ്ങ​ളെ ചോ​ദ്യം ചെ​യ്തും പ​ഴ​യ ലൈ​സ​ൻ​സി ഓ​മ​ന അ​ശോ​ക​നും ബി.​ജെ.​പി, കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​രും ന​ൽ​കി​യ ഹ​ര​ജി​ക​ൾ ഹൈ​കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ത​ള്ളി​യാ​ണ് നി​ല​വി​ലെ ക​രാ​റു​കാ​ര​ൻ ജ​നീ​ഷി​ന് ത​ന്നെ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​ട്ട​ത്.

എ​ന്നാ​ൽ ഇ​ക്ക​ഴി​ഞ്ഞ ഒ​മ്പ​തി​നാ​ണ് ന​ട​പ​ടി​ക​ളി​ൽ പ്ര​ഥ​മ​ദൃ​ഷ്ട്യാ ദു​രൂ​ഹ​ത പ്ര​ക​ട​മെ​ന്ന് നി​രീ​ക്ഷി​ച്ച് ബി​നി ടൂ​റി​സ്റ്റ്ഹോം കൈ​മാ​റ്റം ഓം​ബു​ഡ്സ്മാ​ൻ ത​ട​ഞ്ഞ് ഉ​ത്ത​ര​വി​ട്ടി​രു​ന്ന​ത്. അ​ഡ്വ. പ്ര​മോ​ദി​ന്‍റെ പ​രാ​തി​യി​ലാ​യി​രു​ന്നു ഓം​ബു​ഡ്സ്മാ​ന്‍റെ ന​ട​പ​ടി. ടെ​ൻ​ഡ​ർ ന​ട​പ​ടി​യി​ൽ വ​ലി​യ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ഓം​ബു​ഡ്സ്മാ​ൻ നി​രീ​ക്ഷി​ച്ചു. ടെ​ൻ​ഡ​ർ പ്ര​കാ​രം കോ​ർ​പ​റേ​ഷ​നി​ൽ കെ​ട്ടി വെ​ക്കേ​ണ്ട തു​ക മേ​യ​ർ കൗ​ൺ​സി​ലി​ന്റെ അം​ഗീ​കാ​ര​മി​ല്ലാ​തെ ക​രാ​റു​കാ​ര​ന് ത​വ​ണ​ക​ളാ​യി അ​ട​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​ക്കൊ​ടു​ത്തു. മു​നി​സി​പ്പ​ൽ ആ​ക്ട് പ്ര​കാ​രം മേ​യ​ർ ത​ന്റെ അ​ധി​കാ​ര​പ​രി​ധി ലം​ഘി​ച്ച​താ​യും ടെ​ൻ​ഡ​ർ ല​ഭി​ച്ചി​ട്ടും ക​രാ​റു​കാ​ര​ൻ മൂ​ന്ന് മാ​സം ക​ഴി​ഞ്ഞാ​ണ് മു​ഴു​വ​ൻ തു​ക​യും അ​ട​ച്ച​ത്. ഇ​ത് നി​യ​മ​ലം​ഘ​ന​മാ​ണ്.

ടെ​ൻ​ഡ​ർ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം ന​ൽ​കേ​ണ്ട ബാ​ങ്ക് ഗാ​ര​ന്റി ക​രാ​റു​കാ​ര​ൻ കോ​ർ​പ​റേ​ഷ​നി​ൽ ന​ൽ​കി​യി​ട്ടി​ല്ല. ടെ​ൻ​ഡ​റി​ൽ പ​ങ്കെ​ടു​ത്ത വ്യ​ക്തി​ക്ക് പ​ക​രം മ​റ്റൊ​രു ക​മ്പ​നി പ​ണം അ​ട​ച്ച​തി​ലും ക്ര​മ​ക്കേ​ടു​ണ്ട്. ടെ​ൻ​ഡ​റും തു​ട​ർ ന​ട​പ​ടി​ക​ളും സം​ശ​യ​മു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും റ​സ്റ്റ്ഹൗ​സി​ന്റെ സൂ​ക്ഷി​പ്പു​കാ​ര​നാ​യ കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യും ന​ട​പ​ടി​ക​ളി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച വ​രു​ത്തി. ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ ക​രാ​ർ ഒ​പ്പി​ടും മു​മ്പേ സെ​ക്ര​ട്ട​റി ക​രാ​റു​കാ​ര​ന് റ​സ്റ്റ് ഹൗ​സി​ന്റെ താ​ക്കോ​ൽ കൈ​മാ​റി, റ​സ്റ്റ്ഹൗ​സ് കെ​ട്ടി​ടം അ​ന​ധി​കൃ​ത​മാ​യി പൊ​ളി​ക്കു​ന്ന​തി​ന് ക​രാ​റു​കാ​ര​ന് ഈ ​ന​ട​പ​ടി സ​ഹാ​യ​ക​മാ​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പ്രാ​ഥ​മി​ക വാ​ദം കേ​ട്ടും രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു​മാ​ണ് ന​ട​പ​ടി​ക​ളി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്ന് ഓം​ബു​ഡ്സ്മാ​നെ​ത്തി​യ​ത്. തു​ട​ർ​ന്നാ​യി​രു​ന്നു കൈ​മാ​റ്റ ന​ട​പ​ടി​ക​ൾ ത​ട​ഞ്ഞ​ത്. കേ​സ് വീ​ണ്ടും 2024 ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് പ​രി​ഗ​ണി​ക്കാ​നി​രി​ക്കു​ക​യാ​ണ്. പു​തു​വ​ർ​ഷ​ത്തി​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​നെ​ന്ന നി​ല​യി​ൽ രാ​പ്പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ് ബി​നി​യി​ൽ. ഇ​തി​നി​ട​യി​ലാ​ണ് ഓം​ബു​ഡ്സ്മാ​ൻ സ്റ്റേ ​ഉ​ത്ത​ര​വ് ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി​യ​ല​ക്ഷ്യം വ്യ​ക്ത​മാ​ക്കി സെ​ക്ര​ട്ട​റി​ക്ക് വീ​ണ്ടും പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ച വ്യ​വ​സ്ഥ​ക​ളും ക​രാ​റു​കാ​ര​ൻ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് പ​രാ​തി​ക്കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മാ​ത്ര​വു​മ​ല്ല, ഓം​ബു​ഡ്സ്മാ​ൻ സ്റ്റേ ​ഉ​ത്ത​ര​വ് നീ​ക്കാ​ൻ ഇ​തു​വ​രെ​യും കോ​ർ​പ​റേ​ഷ​നോ ക​രാ​റു​കാ​ര​നോ അ​പ്പീ​ൽ ന​ൽ​കി​യി​ട്ടി​ല്ല.

ബി​നി ടൂ​റി​സ്റ്റ് ഹോം ​ക​രാ​ർ വി​വാ​ദം കൗ​ൺ​സി​ലി​ലും പു​റ​ത്തും സി.​പി.​എ​മ്മി​നെ​തി​രെ കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും വ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ളു​യ​ർ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വോ​ടെ ഇ​തെ​ല്ലാം അ​വ​സാ​നി​ച്ചി​രു​ന്നു. ഇ​തോ​ടെ വീ​ണ്ടും വി​ഷ​യം ചൂ​ടു​പി​ടി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionComplaintBini Tourist Home
News Summary - Complaint to stop construction of Bini tourist home
Next Story