Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൺക്രീറ്റ് റോഡ്...

കോൺക്രീറ്റ് റോഡ് നിർമാണം: തൃശൂർ-ബണ്ട്​ റോഡ് മേഖലയിൽ ബസ് യാത്ര നിരക്ക് വർധിപ്പിച്ചു

text_fields
bookmark_border
bus fare
cancel
camera_alt

representational image

തൃ​ശൂ​ർ: തൃ​ശൂ​ർ-​കൊ​ടു​ങ്ങ​ല്ലൂ​ർ റൂ​ട്ടി​ൽ തൃ​ശൂ​ർ-​ബ​ണ്ട്​ റോ​ഡ് മേ​ഖ​ല​യി​ൽ ബ​സ് യാ​ത്ര നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ധി​ക ദൂ​രം സ​ർ​വി​സ് ന​ട​ത്തു​ന്ന​തി​ന് ഒ​രു ഫെ​യ​ർ സ്റ്റേ​ജാ​ണ് ആ​ർ.​ടി.​ഒ വ​ർ​ധി​പ്പി​ച്ച​ത്. തൃ​ശൂ​രി​ൽ​നി​ന്ന് കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്കു​ള്ള റൂ​ട്ടി​ലാ​ണ് വ​ർ​ധ​ന.

ഒ​രു ഫെ​യ​ർ സ്റ്റേ​ജി​ൽ മൂ​ന്നു​രൂ​പ കൂ​ടു​ന്ന​തോ​ടെ നി​ല​വി​ൽ 45 രൂ​പ​യു​ള്ള​ത് 48 രൂ​പ​യാ​വും. വ​ർ​ധി​പ്പി​ച്ച നി​ര​ക്ക് മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന സ​മ​യ​ത്ത് മാ​ത്ര​മാ​ണ് ഈ ​നി​ര​ക്ക് ബാ​ധ​കം. കൂ​ർ​ക്ക​ഞ്ചേ​രി-​കൊ​ടു​ങ്ങ​ല്ലൂ​ർ റൂ​ട്ടി​ൽ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ കൂ​ർ​ക്ക​ഞ്ചേ​രി​യി​ൽ​നി​ന്ന് തി​രി​ഞ്ഞ് ആ​ൽ​ത്ത​റ ജ​ങ്ഷ​ൻ, ബ​ണ്ട് റോ​ഡ്, ചി​യാ​രം മ​ഠം, ക​ണി​മം​ഗ​ലം പാ​ലം വ​ഴി പാ​ല​ക്ക​ൽ എ​ത്തി​യാ​ണ് തൃ​ശൂ​ർ-​കൊ​ടു​ങ്ങ​ല്ലൂ​ർ, തൃ​ശൂ​ർ-​തൃ​പ്ര​യാ​ർ റൂ​ട്ടി​ലെ ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ക.

മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ധി​കം ഓ​ടു​ന്ന​തി​നാ​ൽ ര​ണ്ടു ഫെ​യ​ർ​സ്റ്റേ​ജ് വ​ർ​ധി​പ്പി​ക്കാ​ൻ ബ​സ് ഉ​ട​മ​ക​ൾ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഈ ​​അ​പേ​ക്ഷ​യി​ലാ​ണ് ഒ​രു ഫെ​യ​ർ സ്റ്റേ​ജ് വ​ർ​ധി​പ്പി​ച്ച് ആ​ർ.​ടി.​ഒ തീ​രു​മാ​ന​മെ​ടു​ത്ത​ത്. പാ​ല​ക്ക​ൽ മു​ത​ൽ നേ​ര​ത്തേ​യു​ള്ള നി​ര​ക്ക് ത​ന്നെ​യാ​ണ് ന​ൽ​കേ​ണ്ട​ത്. ആ​ർ.​ടി.​ഒ തീ​രു​മാ​ന​ത്തെ ബ​സു​ട​മ​ക​ൾ സ്വാ​ഗ​തം ചെ​യ്തു.

അ​തേ​സ​മ​യം, ഇ​രി​ങ്ങാ​ല​ക്കു​ട-​കൊ​ടു​ങ്ങ​ല്ലൂ​ർ റൂ​ട്ടി​ൽ അ​ണ്ടാ​ണി​ക്കു​ള​ത്തു​നി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് ബ്ലോ​ക്ക് ജ​ങ്ഷ​നി​ൽ എ​ത്തി​യാ​ണ് ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. ഈ ​റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ കൂ​ടു​ത​ൽ ദൂ​രം ഓ​ടു​ന്നു​ണ്ടെ​ങ്കി​ലും പ​ഴ​യ നി​ര​ക്കി​ൽ ത​ന്നെ സ​ർ​വി​സ് തു​ട​രും.

ക​ണി​മം​ഗ​ലം മു​ത​ൽ കൂ​ർ​ക്ക​ഞ്ചേ​രി വ​രെ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഒ​രു​ഭാ​ഗം മു​ഴു​വ​ൻ ടാ​ർ ഇ​ള​ക്കി കോ​ൺ​ക്രീ​റ്റി​ന് സ​ജ്ജ​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus fareRoad construction
News Summary - Concrete road construction-Bus fares have been increased in the Thrissur-Bund road area
Next Story