പ്രവാസി യാത്രവിലക്കിനെതിരെ കോൺഗ്രസിെൻറ 'വിമാന പ്രതിഷേധം'
text_fieldsതൃശൂര്‍: പ്രവാസികളുടെ യാത്രവിലക്കിനെതിരെ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ വ്യത്യസ്ത പ്രതിഷേധം. വിമാനത്തിെൻറ മാതൃകയുണ്ടാക്കിയാണ് പ്രസിഡൻറ് എം.പി. വിന്സെൻറിെൻറ നേതൃത്വത്തില്‍ സമരം നടത്തിയത്. 10 പേര്‍ക്ക് കയറാവുന്ന പ്രതീകാത്മക വിമാനത്തില്‍ 14 പോയൻറുകളില്‍നിന്ന് യാത്രക്കാര്‍ കയറി. ഒരു പോയൻറില്നിന്നു കയറുന്ന പത്തുപേര്‍ അടുത്ത പോയൻറില്‍ ഇറങ്ങി അവിടെനിന്ന് അടുത്ത സംഘം കയറുകയായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ സംഘടിപ്പിച്ച സമരം തൃശൂര്‍ പട്ടാളം റോഡിലെ ബി.എസ്.എന്‍.എല്‍ ഓഫിസിന് മുന്നിൽനിന്ന് വടക്കേ സ്റ്റാൻഡിലെ ഏജീസ് ഓഫിസിന് മുന്നിലേക്കാണ് നടത്തിയത്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത സമരം ഡി.സി.സി പ്രസിഡൻറ് ഫ്ലാഗ്ഒാഫ് ചെയ്തു. പ്രവാസികളുടെ യാത്രവിലക്ക് ഇന്ത്യന്‍ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നിരിക്കെ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ക്രിയാത്മക ഇടപെടൽ നടത്തുന്നില്ലെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നതായി മുഖ്യപ്രഭാഷണം നിര്‍വഹിച്ച ടി.എന്‍. പ്രതാപന് എം.പി പറഞ്ഞു. പി.എ. മാധവന്, ടി.വി. ചന്ദ്രമോഹന്, ജോസഫ് ചാലിശ്ശേരി, എന്‍.കെ. സുധീര്‍, ജോസ് വള്ളൂര്‍, സി.എസ്. ശ്രീനിവാസന്, രാജേന്ദ്രന് അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത്, സി.ഒ. ജേക്കബ്, ഷാഹുല്‍ പണിക്കവീട്ടില്‍, സജി പോള്‍ മാടശ്ശേരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സമാപനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഓണ്‍ലൈനായി നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.