എല്‍.ഡി.എഫ് പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
text_fieldsഇരിങ്ങാലക്കുട: എല്‍.ഡി.എഫ് പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൂത്തുപറമ്പ് വാട്ടർ ടാങ്ക് സ്വദേശികളായ നെടുംപറമ്പിൽ വീട്ടിൽ ഷാർവിൻ (33), മുണ്ടോക്കാരൻ നിക്സൺ (38) എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിെൻറ പിടിയിലായത്. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 11ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിൽ ആഹ്ലാദംപ്രകടിപ്പിച്ച് 32ാം വാർഡിൽ നടത്തിയ പ്രകടനത്തിനിടെ കൂത്തുപറമ്പ് വാട്ടർ ടാങ്കിന് സമീപത്തെ താഴത്തുപറമ്പിൽ പ്രവീണിെൻറ വീട്ടിലേക്ക് പടക്കമെറിയുകയും ആക്രമിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ഗുരുതര പരിക്കേറ്റ പ്രവീൺ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിനുശേഷം ഒളിവിൽപോയ പ്രതികൾക്കായി ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഷാജ് ജോസിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷിച്ചുവരുകയായിരുന്നു.
തൃശൂർ റൂറൽ എസ്.പി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഷാജ് ജോസിെൻറ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമും സംഘവും രഹസ്യസങ്കേതത്തിൽനിന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
ഇരിങ്ങാലക്കുട എസ്.ഐ അനൂപ്, എ.എസ്.ഐമാരായ ജലീൽ, സന്തോഷ്, സി.പി.ഒ വൈശാഖ് മംഗലൻ എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.