കണ്ടശ്ശാംകടവ് മാമ്പുള്ളിയിൽ കനോലി പുഴ കൈയേറ്റം തകൃതി
text_fieldsകാഞ്ഞാണി: കണ്ടശ്ശാംകടവ് മാമ്പുള്ളിയിൽ കനോലി പുഴ കൈയേറ്റം തകൃതി. പഴയ ഓട്ടുകമ്പനിക്ക് വടക്കുഭാഗത്താണ് രാത്രികാലത്ത് പുഴയോരം നികത്തുന്നത്. ഇതിന് അധികൃതരുടെ ഒത്താശയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുണ്ടശ്ശേരി ജോസഫ് എന്നയാളുടെ കൈവശമുണ്ടായിരുന്ന 35 സെന്റ് ഭൂമിയോട് ചേർന്ന് പടിഞ്ഞാറ് ഭാഗത്താണ് പുതുതായി പറമ്പ് വാങ്ങിയ ലോബി പുഴ കൈയേറിയത്. മണൽ അടിച്ചാണ് പുഴ നികത്തുന്നത്.
മുമ്പ് കെ.എസ്.കെ.ടി.യുവും സി.പി.ഐയും കൊടികുത്തി പുഴ കൈയേറ്റം തടഞ്ഞിരുന്നു. അന്ന് നിർത്തിയെങ്കിലും പിന്നീട് പുനഃരാരംഭിച്ചു. കാരമുക്ക് വില്ലേജ്, മണലൂർ പഞ്ചായത്ത്, കലക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ദുരന്ത നിവാരണ അതോറിറ്റി എന്നിവക്ക് പരാതി നൽകിയിട്ടും പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ ആക്ഷേപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.