ചാലക്കുടിപ്പുഴ ഞർളക്കടവിൽ സംരക്ഷണഭിത്തി കെട്ടാൻ നടപടി
text_fieldsചാലക്കുടി: ഞർളക്കടവ് മേഖലയിൽ ചാലക്കുടിപ്പുഴയോരം കെട്ടിസംരക്ഷിക്കാൻ നടപടി. ചാലക്കുടിപ്പുഴയിൽ വൈന്തല പ്രോജക്ട് കടവ് മുതൽ ഞർളക്കടവ് വരെയുള്ള ഭാഗം സംരക്ഷണഭിത്തി കെട്ടിസംരക്ഷിക്കാനാണ് നടപടിയായിട്ടുള്ളത്.
1.58 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സനീഷ്കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു.
2022-23 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് പ്രവൃത്തി ഉൾപ്പെടുത്തിയിട്ടുള്ളത്. ചാലക്കുടിപ്പുഴയുടെ വലതുകരയിൽ 460 മീറ്റർ നീളത്തിലും നാല് മീറ്റർ ഉയരത്തിലും കരിങ്കൽഭിത്തി നിർമിക്കും.
അഡീഷനൽ ഇറിഗേഷൻ വകുപ്പിനാണ് പ്രവൃത്തിയുടെ നിർവഹണ ചുമതല. സാങ്കേതിക അനുമതിക്കുള്ള തുടർ നടപടി ഉടൻ ആരംഭിക്കും.
2018ലെ പ്രളയത്തിലും തുടർ വർഷങ്ങളിലെ കനത്ത മഴയിലും പുഴയുടെ അരിക് ഇടിഞ്ഞിട്ടുണ്ട്. ഇവിടെ കെട്ടിസംരക്ഷിക്കണമെന്ന ആവശ്യം ശക്തമാ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.