പാലാ ബിഷപ്പിനെ പിന്തുണച്ച് വാർത്തകുറിപ്പ്: യു.ഡി.എഫ് കൺവീനർ ക്ഷമാപണം നടത്തി
text_fieldsതൃശൂർ: പാലാ ബിഷപ്പിെൻറ നാർകോട്ടിക് ജിഹാദ് പരാമർശത്തെ പിന്തുണച്ച് യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ പേരിൽ വാർത്തകുറിപ്പ് ഇറക്കിയതിന് ജില്ല കൺവീനർ കെ.ആർ. ഗിരിജൻ രേഖാമൂലം ക്ഷമാപണം നടത്തി. വാർത്തകുറിപ്പിൽ പ്രതിഷേധിച്ച് യു.ഡി.എഫിെൻറ പരിപാടികളിൽനിന്ന് വിട്ടുനിൽക്കുന്നതായി പ്രഖ്യാപിച്ച മുസ്ലിം ലീഗിെൻറ ജില്ല നേതാക്കളുമായി സംസ്ഥാന കൺവീനർ എം.എം. ഹസ്സൻ ഞായറാഴ്ച രാത്രി വൈകി തൃശൂർ രാമനിലയത്തിൽ ചർച്ച നടത്തി.
യു.ഡി.എഫ് ജില്ല കൺവീനറുടെ ക്ഷമാപണ കത്ത് മുസ്ലിം ലീഗ് ജില്ല നേതൃത്വത്തിന് കൈമാറിയ പശ്ചാത്തലത്തിൽ ബഹിഷ്കരണം പിൻവലിച്ച് യു.ഡി.എഫിെൻറ പരിപാടികളുമായി സഹകരിക്കുമെന്ന് ലീഗ് ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദും ജനറൽ സെക്രട്ടറി പി.എം. അമീറും അറിയിച്ചു.
കേരള കോൺഗ്രസ് -ജേക്കബ് സംസ്ഥാന സെക്രട്ടറിയാണ് യു.ഡി.എഫ് ജില്ല കൺവീനറായ ഗിരിജൻ. ഡി.സി.സി പ്രസിഡൻറിനെയും യു.ഡി.എഫ് ജില്ല ചെയർമാനെയും കാണിക്കാതെ വാർത്തകുറിപ്പ് നൽകിയത് തെൻറ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നും ഇതുമൂലം യു.ഡി.എഫിനും മുസ്ലിം ലീഗിനും ഉണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതുമായാണ് എം.എം. ഹസ്സന് നൽകിയ കത്തിൽ ഗിരിജൻ അറിയിച്ചത്. ചർച്ചയിൽ ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ്, ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ്, ജനറൽ സെക്രട്ടറി പി.എം. അമീർ, സെക്രട്ടറിമാരായ എം.എ. റഷീദ്, പി.കെ. ഷാഹുൽ ഹമീദ്, ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂർ എന്നിവർ പങ്കെടുത്തു.
അർധരാത്രിയിലെ ചർച്ചയിൽ മാപ്പ് എഴുതിവാങ്ങി ലീഗ്
തൃശൂർ: പാലാ ബിഷപ്പിനെ പിന്തുണച്ച് വാർത്താകുറിപ്പിറക്കിയ വിവാദത്തെ തുടർന്നുണ്ടായ ജില്ല യു.ഡി.എഫിലെ ഭിന്നിപ്പിൽ കുരുക്കഴിക്കാനാവാതെ കോൺഗ്രസ്. മുസ്ലിംലീഗിെൻറ കടുത്ത നിലപാടിനെ തുടർന്ന് യു.ഡി.എഫ് ആഹ്വാനം ചെയ്ത കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരായ സമരത്തിൽ യു.ഡി.എഫിെൻറ ജില്ല കൺവീനറെ പങ്കെടുപ്പിച്ചില്ല. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന സെക്രട്ടറി കെ.ആർ. ഗിരിജനെയാണ് യു.ഡി.എഫ് സമരത്തിൽ പങ്കെടുപ്പിക്കാതിരുന്നത്. ഇദ്ദേഹത്തിൽ നിന്നും ലീഗ് ആവശ്യപ്പെട്ടതനുസരിച്ച് കോൺഗ്രസ് മാപ്പ് എഴുതി വാങ്ങുകയും ചെയ്തു. കൺവീനറെ മാറ്റി നിറുത്തിയതോടെ ബഹിഷ്കരണം പ്രഖ്യാപിച്ച ലീഗ് സമരത്തിൽ പങ്കെടുക്കുകയും ചെയ്തു. നടപടിയിൽ കടുത്ത പ്രതിഷേധത്തിലാണ് കേരള കോൺഗ്രസുകൾ.
കേന്ദ്ര-കേരള സർക്കാറുകൾക്കെതിരായ പ്രതിഷേധ പരിപാടികൾ ആലോചിക്കാനായി ചേർന്ന യു.ഡി.എഫ് യോഗത്തിെൻറ തീരുമാനമെന്ന നിലയിലയച്ച വാർത്താക്കുറിപ്പിലാണ് പാലാ ബിഷപ്പിനെ പിന്തുണച്ച പരാമർശമുണ്ടായത്. വിവാദമായതോടെ പിഴവ് പറ്റിയതാണെന്നും കൺവീനറെ മാറ്റുന്നതിനും തീരുമാനിച്ചത്. സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ തീരുമാനമെടുക്കാത്ത സാഹചര്യത്തിലായിരുന്നു ലീഗ് ജില്ല കൗൺസിൽ തിങ്കളാഴ്ച നടക്കുന്ന സമരത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. തീരുമാനം സംസ്ഥാന നേതൃത്വത്തെയും അറിയിച്ചു. വിവരം കോൺഗ്രസ് നേതൃത്വത്തിെൻറ ശ്രദ്ധയിലെത്തിയതോടെ സമരം ഉദ്ഘാടനം ചെയ്യേണ്ട യു.ഡി.എഫ് സംസ്ഥാന കൺവീനർ എം.എം. ഹസനുമായി രാമനിലയത്തിൽ പാതിരാത്രിയിൽ നടത്തിയ ചർച്ചയിൽ താൽക്കാലിക പരിഹാരമെന്ന നിലയിൽ ജില്ല കൺവീനറായിട്ടുള്ള കെ.ആർ. ഗിരിജനെ പരിപാടിയിൽ പങ്കെടുപ്പിക്കരുതെന്നും മാപ്പ് എഴുതി വാങ്ങണമെന്നും ലീഗ് ആവശ്യത്തെ അംഗീകരിച്ചു.
ഇതനുസരിച്ച് ഡി.സി.സി പ്രസിഡൻറിനെയും ജില്ല െചയർമാനെയും അറിയിക്കാതെ വാർത്ത നൽകിയത് തെൻറ വീഴ്ചയാണെന്നും ഇത്തരത്തിൽ വാർത്ത നൽകിയത് മൂലം യു.ഡി.എഫിനും മുസ്ലിംലീഗിനും ബുദ്ധിമുട്ടുണ്ടായതിൽ ക്ഷമാപണം നടത്തുന്നുവെന്നും കെ.ആർ. ഗിരിജൻ നൽകിയ കത്തിൽ വ്യക്തമാക്കി. തൃശൂരിൽ ഏജീസ് ഓഫിസിന് മുന്നിൽ നടക്കുന്ന ജില്ലതല സമരത്തിലായിരുന്നു ഗിരിജൻ പങ്കെടുക്കേണ്ടിയിരുന്നത്. ഗിരിജനോട് പരിപാടിയിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ് ഇവിടെ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. നിയോജക മണ്ഡലാടിസ്ഥാനത്തിലായിരുന്നു സമരം. കെ.പി.സി.സി പ്രസിഡൻറും ഡി.സി.സി പ്രസിഡൻറും പുതിയ ആളുകൾ ചുമതലയേറ്റ ശേഷം നടന്ന ആദ്യ സമരമായിരുന്നു നടന്നത്. പരിപാടിയിൽ പങ്കെടുക്കാതിരുന്ന ചുമതലകളിലുള്ള നേതാക്കളെ സംബന്ധിച്ച് അന്വേഷിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഇതനുസരിച്ച് നിയോജകമണ്ഡലം തലത്തിൽ നിന്നും വിവരങ്ങൾ ഡി.സി.സി തേടി. ഇവരിൽ നിന്നും വിശദീകരണം തേടും. പങ്കെടുക്കാത്തവരെ സംബന്ധിച്ച് കെ.പി.സി.സിയെയും അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.