നെല്ലിന് ഉൽപാദന ചെലവേറി; 'സംഭരണ വില 35 രൂപയാക്കണം'
text_fieldsതൃശൂർ: നെല്ലിെൻറ ഉൽപാദന ചെലവ് ക്രമാതീതമായി വർധിച്ചതായും ഈ സാഹചര്യത്തിൽ സംഭരണ വില കിലോവിന് 35 രൂപയാക്കി വർധിപ്പിക്കണമെന്നും ജില്ല കോൾ കർഷക സംഘം. രാസവളങ്ങളുടെ വിലയിലും കൂലി ചെലവുകളിലുമുണ്ടായ വൻ വർധനയും നെല്ല് ചാക്കിലാക്കി വണ്ടിയിൽ കയറ്റുന്നതിനുമടക്കം കർഷകർ ക്വിൻറലിന് കൊടുക്കേണ്ടിവരുന്നത് 46 രൂപയാണ്. എന്നാൽ, സംഭരണ വിലയായി ലഭിക്കുന്നത് 28.20 രൂപയാണ്. ഏഴുവർഷമായി പമ്പിങ് സബ്സിഡി ലഭിക്കാത്ത പടവുകളും ജില്ലയിലുണ്ട്.
ഉൽപാദന ബോണസ് വർഷങ്ങളുടെ കുടിശ്ശികയാണ്. കോൾ മേഖലയിലെ സർക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥക്കെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. നെല്ല് ഉൽപാദനത്തിൽ വന്ന കുറവ് പരിശോധിക്കാനും പരിഹാരം കണ്ടെത്താനും കാർഷിക സർവകലാശാല തയാറാകണമെന്നും കർഷക സംഘം ആവശ്യപ്പെട്ടു. മന്ത്രിമാർ നേരിട്ട് വന്ന് കൃഷി നാശം ബോധ്യപ്പെട്ടിട്ടും ജില്ലക്ക് ലഭിച്ചത് ആറുലക്ഷം രൂപ മാത്രമാണ്. കോൾ കൃഷിയെ അവഗണിക്കുന്നതായും വിലയിരുത്തി. പ്രസിഡന്റ് കെ.കെ. കൊച്ചു മുഹമ്മദ് അധ്യക്ഷത വഹിച്ചു. എൻ.കെ. സുബ്രഹ്മണ്യൻ, എൻ.എം. ബാലകൃഷ്ണൻ, കെ. കെ. രാജേന്ദ്രബാബു, കെ.എ. ജോർജ് മാസ്റ്റർ, ഗോപിനാഥ കോളങ്ങാട്ട്, വി.എൻ. ഉണ്ണികൃഷ്ണൻ, എം.വി. രാജേന്ദ്രൻ, എം.ആർ. മോഹനൻ, പോഴോര് അപ്പുക്കുട്ടൻ, പ്രതീപ് തയ്യിൽ, എൻ.എസ്. അയൂബ്, എ.ജി. ജ്യോതിഭാസു, സുഗണദാസ്, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.