ദേശീയപാത വികസനം; കടകൾ ഒഴിപ്പിക്കാനെത്തിയവരെ വ്യാപാരികൾ തടഞ്ഞു
text_fieldsചാവക്കാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഒരുമനയൂരിൽ കടകൾ ഒഴിപ്പിക്കാനെത്തിയ അധികൃതരെ വ്യാപാരികൾ തടഞ്ഞു. സംഘർഷാവസ്ഥയിലെത്തിയപ്പോൾ ചാവക്കാട് എസ്.ഐ വി. അഷറഫിന്റെ നേതൃത്വത്തിലെത്തിയ പൊലീസാണ് ഇരുകൂട്ടരേയും ശാന്തരാക്കിയത്.
പാത വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്തുനിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകിയില്ലെന്നാരോപിച്ചാണ് വ്യാപാരികൾ പ്രതിഷേധിച്ചത്.
ഒരുമനയൂർ മുത്തമാവ് സെന്ററിൽ മണ്ണുമാന്തി യന്ത്രവുമായെത്തിയ അധികൃതർ ബലപ്രയോഗത്തിലൂടെ വ്യാപാരസ്ഥാപനങ്ങൾ തകർക്കാൻ ശ്രമിച്ചതായി വ്യാപാരികൾ ആരോപിച്ചു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരി കൂട്ടായ്മയുടെ പ്രസിഡന്റ് അബ്ദുൽ നാസറിന്റെ നേതൃത്വത്തിലാണ് അധികൃതരെ തടഞ്ഞത്.
ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതുവരെ ഒരു വ്യാപാരിയും ഒഴിഞ്ഞു കൊടുക്കരുതെന്നും ഈ അവഗണനയും നിന്ദ്യതയും സഹിക്കുന്നതിനു പകരം അവകാശത്തിനുവേണ്ടി പോരാടി മരിക്കലാണ് ഉത്തമമെന്ന് പ്രസിഡന്റ് പ്രതിഷേധത്തിനിടയിൽ വ്യാപാരികളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.