മാരുതി വാനിനെ വീടാക്കി നവദമ്പതികളുടെ ഇന്ത്യ യാത്ര
text_fieldsപെരുമ്പിലാവ്: നവ ദമ്പതികളുടെ വേറിട്ട ആദ്യ വാൻ ജീവിതയാത്രക്ക് പെരുമ്പിലാവിൽനിന്ന് തുടക്കമായി. രാജ്യമൊട്ടാകെയുള്ള ആറുമാസത്തെ യാത്രക്ക് പുറപ്പെട്ട ഒറ്റപ്പിലാവ് കോട്ടപ്പുറത്ത് അഖിൽ-ഷംസിയ ദമ്പതികളുടെ വാൻ യാത്രയുടെ ഫ്ലാഗ് ഓഫ് എ.സി. മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ഐ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കോവിഡ് സാഹചര്യത്തിൽ പൊതുസമൂഹത്തിൽനിന്ന് അകലം പാലിച്ചും കോവിഡ് പ്രോട്ടോകോൾ പാലിച്ചും 28 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും നേപ്പാളും ഭൂട്ടാനും ഉൾപ്പെടെ ആറു മാസത്തിനിടെ യാത്ര ചെയ്യാനാണ് ഇവരുടെ തീരുമാനം.
ഇതിനായി മാരുതി ഓമ്നി വാനിൽ സാധാരണ ഒരു വീടിെൻറ മുറിയിലേത് പോലെ എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇവരെ യാത്രയാക്കാനായി നടന്ന ചടങ്ങിൽ അഖിലിെൻറ പിതാവ് ആസിഫ്, മുൻ പഞ്ചായത്തംഗങ്ങളായ കെ.ഇ. സുധീർ, കെ. കൊച്ചനിയൻ, പൊതുപ്രവർത്തകൻ എം.എ. കമറുദ്ദീൻ, എം.എ. അഹമ്മദുണ്ണി, ഒ. മായിൻ മാസ്റ്റർ എന്നിവരും ഉണ്ടായിരുന്നു. യാത്രയിലെ കാഴ്ചകൾ 'ട്രാവൽ ലൈഫ് ബൈ അഖീൽ ആൻഡ് ഷംസി' യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് എത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.