കാടും റോഡും തിരിച്ചറിയാനാവാത്ത മാള കെ. കരുണാകരൻ റോഡ്
text_fieldsമാള: റോഡും ചാലും തിരിച്ചറിയാൻ ആകാതെ വാഹനങ്ങൾ അപകട ഭീഷണിയിൽ. മാള കെ. കരുണാകരൻ റോഡിലാണ് സംഭവം. റോഡിലേക്ക് കടക്കുന്ന ഭാഗത്ത് കൽവർട്ട് നിർമിച്ചിട്ടുണ്ട്. കാടുവന്ന് മൂടിയതിനാൽ കൽവർട്ട് തിരിച്ചറിയാനാകാതെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്.
കൊടകര-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽനിന്ന് മാള സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് തിരിയുന്ന ഭാഗത്ത് മാള ചാലിന് കുറുകെയാണ് കൽവർട്ട്. ആലുവ ഭാഗത്തേക്ക് വാഹനങ്ങൾ ഇതുവഴിയാണ് പോകുന്നത്. കാടുമൂടിയത് അപകട സാധ്യത വർധിപ്പിക്കുകയാണ്.
കാട് വെട്ടിത്തെളിക്കുകയും കൽവർട്ട് പുതുക്കി പണിയണമെന്നും ആവശ്യമുയർന്നീട്ടുണ്ട്. അതേസമയം, കൽവർട്ട് വികസനത്തെ അവഗണിച്ചതായി നാട്ടുകാർ പറയുന്നു. പ്രതിദിനം നൂറോളം ബസുകൾ കടന്നുപോകുന്ന റോഡാണിത്. നേരത്തേ ടൗൺ റോഡിലെ വാഹനഗതാഗതത്തിന്റെ തിരക്ക് കുറക്കുന്ന നിർണായകമായ ഈ റോഡ് നവീകരിക്കണമെന്ന് ആവശ്യം നടപ്പാക്കിയിട്ടില്ല. സബ് ട്രഷറി, മാവേലി ഭക്ഷ്യ വിതരണ കേന്ദ്രം എന്നിവ ഈ റോഡിലാണ് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.