കോവിഡ്: തൃശൂർ ജില്ലയിൽ 2500ലധികം മരണം; കൂടുതലും രണ്ടാം തരംഗത്തിൽ
text_fields
തൃശൂർ: ജില്ലയിൽ കോവിഡ് 2500ലധികം പേരുടെ ജീവൻ കവർന്നു. കോവിഡ് സ്ഥിരീകരിച്ച 2020 ജനുവരി 30 മുതൽ ഈമാസം ഒമ്പത് വരെ ആകെ റിപ്പോർട്ട് ചെയ്ത 4,41,159 രോഗികളിൽ 2,517 പേർ മരിച്ചെന്നാണ് ഒദ്യോഗിക കണക്ക്. ഇതിൽ രണ്ടായിരത്തോളം പേർ മരിച്ചത് രണ്ടാം തരംഗത്തിലാണ്. ആകെ രോഗികളിൽ 0.57 ശതമാനം പേരാണ് മരിച്ചത്. നാലര മാസത്തെ മരണസംഖ്യ 1,932 ആണ്. ആഗസ്റ്റിൽ മാത്രം 548 പേർ മരിച്ചു. മേയിൽ 445, ജൂലൈ 398, ജൂൺ 357 എന്നിങ്ങനെയാണ് സമീപ മാസങ്ങളിലെ മരണ കണക്ക്. ഈമാസം എട്ടുവരെ 184 മരിച്ചു.
ഔദ്യേഗിക കണക്കുകളെക്കാൾ കൂടുതലാണ് മരണ സംഖ്യയെന്ന് ആരോഗ്യ വകുപ്പ് അധികൃതരും സമ്മതിക്കുന്നു. കോവിഡ് ചികിത്സയിലിരിക്കെ നെഗറ്റിവായി എതാനും ദിവസങ്ങൾക്കുള്ളിൽ മരിച്ചാൽ ഇത്തരം മരണങ്ങളെ കോവിഡ് മരണമായി കണക്കുകൂട്ടുന്നില്ല. കോവിഡാനന്തര മരണങ്ങൾ ഏറെയാണ്. 2020 മേയ് 22നാണ് ജില്ലയിൽ കോവിഡ് ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്.
തുടർന്നുള്ള എല്ലാ മാസങ്ങളിലും കോവിഡ് മരണങ്ങളുണ്ടായി. എന്നാൽ, കഴിഞ്ഞ വർഷം ഒക്ടോബർ മുതലാണ് മരണ സംഖ്യ കൂടിയത്.
എന്നാൽ, ഇത് മേയ് മാസം ആകുമ്പോഴേക്കും കുതിച്ചുയരുകയായിരുന്നു. മരണസംഖ്യ മറച്ചുവെക്കുന്നുവെന്ന ആക്ഷേപം ഉണ്ടായതിെൻറ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനതലത്തിൽ കണക്ക് എടുത്തുവെങ്കിലും കാര്യപ്രസക്തമായ മാറ്റങ്ങൾ കണക്കിൽ പ്രതിഫലിച്ചിരുന്നില്ല.
ജില്ല ആരോഗ്യ വകുപ്പ് കോവിഡ് മരണമായി റിപ്പോർട്ട് ചെയ്ത് അയക്കുന്ന മരണങ്ങൾ പോലും ഇതര മരണങ്ങളായി രേഖെപ്പടുത്തുകയാണ് ചെയ്യുന്നത്. ഐ.സി.എം.ആർ മാനദണ്ഡം അനുസരിച്ച് ഇതര സ്ഥിരം രോഗമുള്ളവരുടെ മരണം കോവിഡ് മരണ കണക്കിൽ ഉൾപ്പെടുത്താത്ത സാഹചര്യമാണുള്ളത്. അതേസമയം, ഇങ്ങനെ മരിക്കുന്നവരെ കോവിഡ് പെരുമാറ്റച്ചട്ടം പൂർണമായി പാലിച്ചാണ് സംസ്കരിക്കുന്നത്.
3,226 പേര്‍ക്ക് കൂടി കോവിഡ്
തൃശൂര്‍: വെള്ളിയാഴ്ച 3,226 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,833 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 23,764. തൃശൂര്‍ സ്വദേശികളായ 66 പേര് മറ്റു ജില്ലകളില്‍ ചികിത്സയിലാണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,44,385 . 4,18,758 പേരാണ് രോഗമുക്തരായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.68 ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.