തരംഗമായി എ.ടി.എം കാർഡ് വലിപ്പമുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ്
text_fieldsതൃശൂർ: എ.ടി.എം കാർഡ് വലിപ്പത്തിലുള്ള കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് വിപണിയിൽ തരംഗമാവുന്നു. കടയിൽ പോകാൻ പോലും സർട്ടിഫിക്കറ്റ് വേണമെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് കൊണ്ടുനടക്കാൻ എളുപ്പമുള്ള കാർഡ് വിപണി കീഴടക്കുന്നത്.
വാക്സിനേഷൻ കഴിഞ്ഞവർക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന സർട്ടിഫിക്കറ്റ് എ ഫോർ ഷീറ്റിെൻറ വലിപ്പമുള്ളതാണ്. ഇത് കൊണ്ടുനടക്കാൻ പ്രയാസമാണ്. വിവിധ മേഖലകളിൽ പരിശോധന കർശനമാക്കിയ സാഹചര്യത്തിൽ അനായാസം ഉപയോഗിക്കുന്ന തരത്തിലാണ് കാർഡ് സർട്ടിഫിക്കറ്റ് തയാറാക്കിയത്. എ.ടി.എം കാർഡ് വലിപ്പത്തിൽ രണ്ടു പുറങ്ങളിലായി സർട്ടിഫിക്കറ്റിലെ വിവരങ്ങൾ അച്ചടിച്ചു നൽകുകയാണ് ചെയ്യുന്നത്. അഞ്ചു മുതൽ 10 മിനിറ്റിനുള്ളിൽ ഇത് രൂപപ്പെടുത്തും. നേരത്തെ ആധാർ കാർഡുൾപ്പെടെ ഇത്തരത്തിൽ കാർഡാക്കിയിരുന്നു.
പേരും വിലാസവും അടക്കം വലുതാക്കി അച്ചടിച്ച്, പരിശോധനക്ക് അനുയോജ്യമായ രീതിയിലാണ് ഇത് തയാറാക്കുന്നത്. കാർഡിെൻറ ഒരുവശത്ത് ഗുണഭോക്താവിെൻറ പേര്, വയസ്സ്, ലിംഗം, പരിശോധിച്ച തിരിച്ചറിയൽ രേഖ, റഫറൻസ് ഐ.ഡി എന്നിവയും മറുഭാഗത്ത് വാക്സിെൻറ പേര്, ആദ്യ ഡോസ് തീയതി, രണ്ടാം ഡോസ് തീയതി, വാക്സിൻ നൽകിയ നഴ്സിെൻറ പേര്, സ്ഥലം എന്നിവയും ഉണ്ട്. കൂടാതെ കേന്ദ്രസർക്കാറിെൻറ കോവിഡ് പ്രതിരോധ മുദ്രാവാക്യവും പ്രധാനമന്ത്രിയുടെ ചിത്രവും ക്യൂആർ കോഡും പിറകിലുണ്ട്. രണ്ടു ഡോസും കുത്തിവെച്ചവരാണ് സർട്ടിഫിക്കറ്റ് ഇത്തരത്തിൽ എടുത്ത് സ്ഥിര ഉപയോഗത്തിന് പഴ്സുകളിൽ സൂക്ഷിക്കുന്നത്. കേരളത്തിൽ മാത്രമല്ല പ്രവാസികളും വിവിധ പരീക്ഷാർഥികളും ഇതര സംസ്ഥാനങ്ങളിൽ പോകുന്നവരും കാർഡ് എടുക്കുന്നു. സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും വ്യാപാരികളും ജോലിക്കാരും അടക്കം ഇതിന് പിന്നാലെയുണ്ട്.
രണ്ടു ഡോസ് ലഭിച്ചവർ നിലവിൽ കുറവാണെങ്കിലും ദിനംപ്രതി വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാർഡ് രൂപത്തിലാക്കാൻ എത്തുന്നവരുടെ തിരക്ക് കൂടുകയാണ്. 80 രൂപ മുതൽ 130 രൂപ വരെയാണ് വില. ഇത് ലാമിനേറ്റ് ചെയ്യാൻ അധികതുകയും നൽകണം. ഇത് ഫോട്ടോസ്റ്റാറ്റ്, ലാമിനേഷൻ സ്ഥാപന ഉടമകൾക്ക് ചാകരയാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.