തൃശൂരിൽ ബ്രാഞ്ച് സമ്മേളനത്തിൽ പിണറായിയുടെ വിശ്വസ്തന് തോൽവി
text_fieldsതൃശൂർ: സി.പി.എം ബ്രാഞ്ച് സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ വിശ്വസ്തന് സെക്രട്ടറി സ്ഥാനത്തേക്ക് പരാജയം. വ്യാപാരിയോട് പണം ആവശ്യപ്പെട്ടുവെന്നതടക്കം നിരവധി ആരോപണങ്ങൾ നേരിടുന്നയാളെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു. തൃശൂരിൽ അയ്യന്തോളിലെ ബ്രാഞ്ച് സമ്മേളനത്തിലാണ് പിണറായി വിജയെൻറ വിശ്വസ്തന് തെരഞ്ഞെടുപ്പിൽ തോൽവിയുണ്ടായത്.
സി.ഐ.ടി.യു വനിത വിഭാഗം കേന്ദ്ര നേതാവും കേരളവർമ കോളജ് മുൻ അധ്യാപികയും സി.പി.എം നേതാവിെൻറ ഭർത്താവുമായയാൾ ആണ് പരാജയപ്പെട്ടത്. കെ.എസ്.ഇ.ബിയിൽ നിന്നു വിരമിച്ച ഇദ്ദേഹം പിണറായി വിജയൻ മുമ്പ് വൈദ്യുതി മന്ത്രിയായിരിക്കുേമ്പാഴാണ് ഒപ്പം കൂടുന്നത്. ഇപ്പോഴും ഇദ്ദേഹവും വനിത നേതാവും മുഖ്യമന്ത്രിയുമായും സംസ്ഥാന നേതാക്കളുമായും ഏറെ അടുപ്പം പുലർത്തുന്നവരാണ്. മൽസരമൊഴിവാക്കേണ്ടിയിരുന്നുവെന്നും പങ്കെടുത്ത നേതാക്കൾ ശരിയാംവിധം ഇടപെട്ടില്ലെന്നതുമടക്കമുള്ള ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.