ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം ദോഷമുണ്ടാക്കിയെന്ന് സി.പി.എം
text_fieldsതൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം പാർട്ടിക്ക് വലിയ ദോഷമുണ്ടാക്കിയെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റിൽ വിലയിരുത്തൽ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണി െൻറ സാന്നിധ്യത്തിൽ ചേർന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിഷയം ചർച്ച ചെയ്തത്. അജണ്ടയിൽ ഉൾപ്പെടുത്താതെയായിരുന്നു ചർച്ച.
സമകാലിക വിഷയമെന്ന നിലയിൽ ചർച്ച ചെയ്തതിൽ നേതാക്കളെല്ലാം ഫ്ലാറ്റ് വിവാദത്തിൽ ആശങ്ക പ്രകടിപ്പിച്ചതായാണ് അറിവ്. സ്വർണക്കടത്ത് കേസിൽ വീടുകളിൽ കയറി ജനങ്ങളെ ബോധവൽക്കരിക്കുന്ന പരിപാടി, തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ എന്നിവയായിരുന്നു പരിഗണനക്ക് വിഷയങ്ങളുണ്ടായിരുന്നത്.
സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നതിന് തലേദിവസമാണ് മന്ത്രി എ.സി. മൊയ്തീനും ഇടപാടിൽ ബന്ധമുണ്ടെന്ന ആരോപണമുയർന്നത്. ഈ സാഹചര്യത്തിലായിരുന്നു വിഷയം സെക്രട്ടേറിയറ്റ് ചർച്ച ചെയ്തത്. മൊയ്തീൻ യോഗത്തിൽ പങ്കെടുത്തില്ല.
വേണ്ടത്ര ജാഗ്രത ഇക്കാര്യത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് സെക്രട്ടേറിയറ്റിൽ ചർച്ച ഉയർന്നത്. മുഖ്യമന്ത്രിയും സംസ്ഥാന കമ്മിറ്റിയംഗമായ മൊയ്തീനും ഉൾപ്പെടുന്നതിനാൽ ജില്ല സെക്രട്ടേറിയറ്റിൽ വിഷയം ചർച്ച ചെയ്യുന്നതിൽ പരിമിതികളുള്ളതിനാൽ കൂടുതൽ ചർച്ചകളിലേക്ക് കടന്നില്ല.
പാർട്ടിതലത്തിൽ ഇക്കാര്യത്തിൽ പരിശോധന നടത്തേണ്ടതുണ്ടെന്നും ആവശ്യമുയർന്നു. സെക്രട്ടേറിയറ്റിന് ശേഷമായിരുന്നു മൊയ്തീനെ പിന്തുണച്ച് സെക്രട്ടേറിയറ്റ് വിശദീകരണ കുറിപ്പ് പുറപ്പെടുവിച്ചത്. പാർട്ടിയിലെ മൊയ്തീൻ വിരുദ്ധ ചേരി വിഷയത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്.
പ്രളയം, നിപ്പ, കോവിഡ് കാലത്തെ സർക്കാരിെൻറ മികവിൽ സംസ്ഥാനത്ത് എതിർക്കാൻ കഴിയാത്ത വിധമുള്ള ജനപിന്തുണയുണ്ടായിരിക്കെയാണ് എല്ലാ നേട്ടങ്ങളെയും അട്ടിമറിച്ച് സ്വർണക്കടത്ത് കേസുണ്ടാവുന്നത്.
നേട്ടങ്ങൾക്കൊന്നും പ്രസക്തിയില്ലെന്നും വിഷയം അതിനേക്കാൾ ഗൗരവകരമാണെന്നും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു സാധ്യതയുമില്ലാതിരുന്ന പ്രതിപക്ഷത്തിന് ഒരു പണിയുമെടുക്കാതെ എളുപ്പത്തിൽ സൗകര്യമൊരുക്കുന്നതായി വിവാദങ്ങളെന്നുമാണ് സെക്രട്ടേറിയറ്റിൽ ഉയർന്നത്.
ഇതിനിടെ മന്ത്രി മൊയ്തീനിൽനിന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ വിശദാംശങ്ങൾ നേരിൽ അറിഞ്ഞു. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നതിെൻറ ഭാഗമായിട്ടാണ് അതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.