പാലത്തിനടിയിൽ കുടുങ്ങിയ വൻമരം കയറ്റുന്നതിനിടെ ക്രെയിൻ മറിഞ്ഞു
text_fieldsചാലക്കുടി: പ്രളയകാലത്ത് കുടുങ്ങിയ വൻമരങ്ങൾ ചാലക്കുടി വെട്ടുകടവ് പാലത്തിനടിയിൽനിന്ന് നീക്കം ചെയ്യുന്നതിനിടെ ക്രെയിൻ മറിഞ്ഞു. ഓപറേറ്റർ രക്ഷപ്പെട്ടു.ഇേത തുടർന്ന് പാലത്തിെൻറ കൈവരി തകർന്നു. പ്രളയകാലത്ത് അടിഞ്ഞുകൂടിയ വൻമരങ്ങൾ നീക്കംചെയ്യാൻ നഗരസഭയുടെ നേതൃത്വത്തിൽ നടന്ന പരിശ്രമത്തിലാണ് അപകടം. വ്യാഴാഴ്ച പാലത്തിനടിയിലെ മരങ്ങൾ കയറ്റാൻ രാവിലെ മുതൽ ശ്രമം ആരംഭിച്ചിരുന്നു.
പുഴയിൽ വഞ്ചിയിലെത്തിയ ജോലിക്കാർ വെള്ളത്തിൽ മുങ്ങി മരങ്ങൾ ചങ്ങലകൊണ്ട് ബന്ധിക്കുകയായിരുന്നു. തുടർന്ന് പാലത്തിന് മുകളിൽ ക്രെയിൻ ഉപയോഗിച്ച് മരം ഉയർത്തിയെടുക്കുകയായിരുന്നു.അഞ്ച് മരങ്ങൾ പുഴയിൽനിന്ന് കയറ്റിയിരുന്നു. എന്നാൽ, വലിയ മരം പൊക്കിയെടുക്കുമ്പോൾ ഭാരം താങ്ങാനാവാതെ നിയന്ത്രണം തെറ്റി ക്രെയിൻ പുഴയുടെ വശത്തേക്ക് ചരിയുകയായിരുന്നു. ഉച്ചയോടെയാണ് സംഭവം.
2018ലെ പ്രളയകാലത്ത് പുഴയിലൂടെ ഒഴുകിവന്ന വൻമരങ്ങൾ വെട്ടുകടവ് പാലത്തിനടിയിൽ അടിഞ്ഞുകൂടുകയും ഒഴുക്ക് തടസ്സപ്പെട്ട് പുഴ ഗതിമാറി ഒഴുകുകയും ചാലക്കുടി മാർക്കറ്റിലും വെട്ടുകടവ് പ്രദേശത്തും വെള്ളം അടിച്ചുകയറി വൻനാശത്തിന് കാരണമാവുകയും ചെയ്തിരുന്നു. ഒരുതവണ 15ഓളം മരങ്ങൾ നീക്കംചെയ്തിരുന്നു. എന്നാൽ, കൂടുതൽ വൻമരങ്ങൾ ചളിയിൽ പൂണ്ടുകിടക്കുന്നത് മാറ്റാൻ സാധിച്ചിരുന്നില്ല. പാലത്തിെൻറ കൈവരിയിൽ തട്ടിയതിനാൽ ക്രെയിൻ പുഴയിലേക്ക് വീണില്ല.
ഇതിനിടയിൽ ഓപറേറ്റർ ചാടി ഇറങ്ങി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഫയർഫോഴ്സ് എത്തി കേബിൾ കട്ട് ചെയ്ത് വാഹനത്തെ തടിയിൽനിന്ന് വേർപ്പെടുത്തി. മരം കയറ്റാനും വാഹനം നേരെയാക്കാനും വീണ്ടും മറ്റൊരു ക്രെയിൻ എർപ്പാടാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.