സി.എസ്.ബി ബാങ്ക് ശാഖകൾ രണ്ടാം ദിവസവും നിശ്ചലം
text_fieldsതൃശൂർ: സി.എസ്.ബി ബാങ്കിൽ രണ്ടാം ദിവസത്തെ പണിമുടക്കും പൂർണം. ശാഖകൾക്കൊന്നും തുറന്ന് പ്രവർത്തിക്കാനായില്ല. മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത, കോയമ്പത്തൂർ ശാഖകളുടെ പ്രവർത്തനവും പണിമുടക്ക് മൂലം തടസ്സപ്പെട്ടു. ബാങ്കിെൻറ ഓഹരിമൂല്യം പണിമുടക്ക് മൂലം ഗണ്യമായി ഇടിഞ്ഞതായി സ്റ്റോക്ക് എക്സ്ചേഞ്ച് വക്താക്കൾ അറിയിച്ചു.
പണിമുടക്ക് മൂലം കേരളത്തിലെ 272 ശാഖകളും നിശ്ചലമായി. കരാർ തൊഴിലാളികളെ ഉപയോഗിച്ച് ചില ശാഖകൾ തുറക്കാൻ നടത്തിയ ശ്രമങ്ങളും സമരസഹായ സമിതിയുടെ ഇടപെടലിെൻറ ഫലമായി വ്യാഴാഴ്ചയും നടന്നില്ല.
തൃശൂരിലെ ഹെഡ് ഓഫിസിന് മുമ്പിൽ നടന്ന പണിമുടക്ക് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി സംസ്ഥാന ജന. സെക്രട്ടറി കെ.പി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗസ് നേതാവ് തോമസ് ഉണ്ണിയാടൻ, സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് എം.കെ. ബാലകൃഷ്ണൻ, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി പ്രസാദ് പറേരി, യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി സി.വി. പൗലോസ്, കെ.ജി.ഒ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി.എം. പ്രദീപ്, ബി.എസ്.എൻ.എൽ.ഇ.യു ജില്ല സെക്രട്ടറി കൃഷ്ണദാസ്, എം.ആർ. രാജൻ, സി.ഡി. ജോസൺ ( എ.ഐ.ഇ.ബി.ഇ.എ) ടി. നരേന്ദ്രൻ (ബെഫി) എൻ.എസ്. പ്രദീപ് (എ.ഐ.ബി.ഒ.സി), യു.എഫ്.ബി.യു ജില്ല കൺവീനർ ജോസ് കെ. മംഗലൻ, വി.എസ്. ജയനാരായണൻ, പ്രാൻസീസ് ജേക്കബ്, ബിനോയ് ഷബീർ, കെ.ജെ. ലതീഷ് കുമാർ, ബാബു കെ. മൊയലൻ, ടി.വി. രാമചന്ദ്രൻ, എം. പ്രഭാകരൻ, കെ.ആർ. സുമഹർഷൻ, കൃഷ്ണനുണ്ണി, കെ. മാത്യു, അഖിൽ അശോക്, കെ.കെ. രജിത മോൾ, വി. നിർമല അശോക് എന്നിവർ സംസാരിച്ചു.
സി.എസ്.ബി ബാങ്കിെൻറ ഉടമസ്ഥാവകാശത്തിൽ സംഭവിച്ച വിദേശാധിപത്യം മൂലം കേരളത്തിലെ വായ്പാ തുക ഗണ്യമായി ഇടിയുന്നതായി നേതാക്കൾ ചൂണ്ടിക്കാട്ടി. കേരളീയരിൽനിന്ന് സമ്പാദ്യം വൻതോതിൽ സമാഹരിച്ച് വായ്പകളെല്ലാം മറ്റു സംസ്ഥാനങ്ങളിലെ കോർപറേറ്റുകൾക്ക് അനുവദിക്കുന്നത് സംസ്ഥാന താൽപര്യം ഹനിക്കുന്ന നടപടിയാണ്. സി.എസ്.ബി ബാങ്കിെൻറ വായ്പാ നിക്ഷേപ അനുപാതം 37 ശതമാനം മാത്രമാണ്. 100 രൂപ നിക്ഷേപം സ്വീകരിക്കുമ്പോൾ വായ്പയായി നൽകുന്നത് 37 രൂപ മാത്രം. ഫെഡറൽ ബാങ്കിേൻറത് 40.5 ശതമാനവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെത് 47 ശതമാനവുമാണ്.
വിഭവദാരിദ്ര്യത്താൽ വികസന പ്രവർത്തനങ്ങൾക്ക് ഭംഗം സംഭവിക്കുന്ന സംസ്ഥാനമെന്ന നിലയിൽ കേരളത്തിലെ കമേഴ്സ്യൽ ബാങ്കുകളെ വിലയിരുത്തേണ്ടതുണ്ടെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളെല്ലാം സമഗ്രമായി വിലയിരുത്താൻ വിപുലമായ ബഹുജന കൺവെൻഷൻ ആലോചിക്കുന്നതായി നേതാക്കൾ സൂചിപ്പിച്ചു. വെള്ളിയാഴ്ച സംസ്ഥാനത്ത് ബാങ്ക് പൊതുപണിമുടക്ക് നടക്കുകയാണ്. എല്ലാ ബാങ്കുകളും വെള്ളിയാഴ്ച പ്രവർത്തനരഹിതമാകും. രാവിലെ ഒമ്പതിന് സി.എസ്.ബി ഹെഡ് ഓഫിസിന് മുന്നിൽ കേന്ദ്രീകരിച്ച് ടൗൺ ചുറ്റിയുള്ള പ്രകടനത്തിനു ശേഷം തെക്കെഗോപുരനടയിൽ പൊതുസമ്മേളനം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.